സാനുവിനെ കാണാന്‍ പറഞ്ഞ്പൊട്ടിക്കരഞ്ഞ് സോഷ്യല്‍മീഡിയയില്‍വൈറലായ 2വയസ്സുകാരനെ കാണാന്‍സാനുവീട്ടിലെത്തി, ബോളുമായി

സാനുവിനെ കാണാന്‍ പറഞ്ഞ്പൊട്ടിക്കരഞ്ഞ് സോഷ്യല്‍മീഡിയയില്‍വൈറലായ 2വയസ്സുകാരനെ കാണാന്‍സാനുവീട്ടിലെത്തി, ബോളുമായി

മലപ്പുറം:എനിക്ക് വി.പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരന്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോള്‍ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന ബാലന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു.തുടര്‍ന്നാണ് ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് വി പി സാനു എത്തിയത്.ഫൈസാന്റേയും കുടുംബത്തിനെയുമൊപ്പം സമയം ചെലവിട്ട സാനു കുരുന്നിനു ഫുട്ബാള്‍ സമ്മാനിച്ചാണ് മടങ്ങിയത്
കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്ന-നിഷാദ് ദമ്പതികളുടെ ഏക പുത്രനാണ് ഫൈസാന്‍..ഈ ഇലക്ഷന്‍ തിരക്കിനിടക്കും ഫൈസാനെ തിരഞ്ഞു സാനു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുബം

Sharing is caring!