മലപ്പുറത്തുകാരുടെ മനംകവര്‍ന്ന് രാഹുല്‍ഗാന്ധി

മലപ്പുറത്തുകാരുടെ മനംകവര്‍ന്ന് രാഹുല്‍ഗാന്ധി

മലപ്പുറം: ഇന്നു വണ്ടൂരിലെത്തിയ രാഹുല്‍ഗാന്ധി മടങ്ങുന്നത് മലപ്പുറത്തുകാരുടെ മനംകവര്‍ന്ന ശേഷം.
വൈകുന്നേരം മൂന്ന് മണിയോടെ വാണിയമ്പലം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്പര്‍ ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം വാഹന വ്യൂഹത്തില്‍ പൊതുസമ്മേളനം നടക്കുന്ന മൈതാനിയിലെത്തി. തുടര്‍ന്ന് വേദിയില്‍ അരമണിക്കൂര്‍ പ്രസംഗിച്ചതിന് ശേഷം നാല് മണിയോടെയാണ് അദ്ദേഹം തൃത്താലയിലേക്ക് തിരിച്ചത്. കേരളത്തെ പുകഴ്ത്തിയും ആര്‍.എസ്.എസിനേയും ബി.ജെ.പി.യേയും കടന്നാക്രമിച്ചും വണ്ടൂരില്‍ രാഹുല്‍ കത്തികയറി.എന്നാല്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിനേയോ ഇടതുപക്ഷത്തേയോ വാക്കു കൊണ്ടു പോയിട്ട് നോട്ടം കൊണ്ടു പോലും നോവിക്കാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് ശ്രദ്ധേയമായി. കേരളത്തേയും സൗത്ത് ഇന്ത്യയേയും പ്രശംസകള്‍ കൊണ്ട് മൂടിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ആര്‍.എസ്.എസിനേയും ബി.ജെ.പി.യേയും കടന്നാക്രമിക്കുന്നതായിരുന്നു. കേരളത്തോടുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളുടെ അനിഷ്ഠങ്ങള്‍ പലപ്പോഴും ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇതിനെ ചോദ്യം ചെയത് രാഹുല്‍ കത്തി കയറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിനേയും പേരെടുത്ത് വിമര്‍ശിച്ച് ദൈവവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിങ്ങള്‍ എന്താണ് മോശപെട്ടതായി കണ്ടതെന്ന് രാഹുല്‍ ചോദിച്ചു. വിദ്യഭ്യാസം കൊണ്ടു വിവേകം കൊണ്ടും ലോകത്തെ മറ്റേത് നാടിനോടും കിടപിടിക്കുന്ന മലയാളികള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഹുല്‍ പറഞ്ഞു. അതേ സമയം സി.പി.എമ്മിനേയും ഇടതു പക്ഷത്തേയും കുറിച്ച് ഒരു വാക്കു പോലും പറയാതിരിക്കാന്‍ രാഹുല്‍ കാണിച്ച ജാഗ്രത ശ്രദ്ധേയമായി. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കു പോലും തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് നേരത്തെ തന്നെ രാഹുല്‍ പറഞ്ഞിരുന്നെങ്കിലും പോരാട്ടം കനക്കുന്നതിനിടെ രാഹുല്‍ കേരളത്തിലെത്തിയതുമായി ബന്ധപെട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ പ്രചരണങ്ങളാണ് നടന്നിരുന്നത്. ഈ പശ്ചാത്തലത്തില്‍ രാഹുലില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതികരണങ്ങളുണ്ടാകുമെന്ന പ്രതിക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ തികഞ്ഞ അവധാനതയോടെ ദേശീയ കാഴ്ചപ്പാടിനെ ദുര്‍ബലപെടുത്തുന്ന രീതിയിലുള്ള ഒരു പ്രതികരണവും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല.

Sharing is caring!