രാജ്യംകണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

രാജ്യംകണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

വണ്ടൂര്‍: രാജ്യം കണ്ട ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വയാനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയക്കൊടി നാട്ടുമെന്ന് പി.കെ കുഞ്ഞാലികുട്ടി. വണ്ടൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലം രാജ്യത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകണ്. കേരളത്തിന്റെ, മലപ്പുറത്തിന്റെ പ്രധാനമന്ത്രിയാണ് ഇനി രാജ്യം ഭരിക്കുകയെന്നതില്‍പരം അഭിമാനം മറ്റൊന്നില്ല. മോദി ഭരണം അവസാനിപ്പിക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം. വോട്ടര്‍മാര്‍ ഇതൊരു കടമയായി ഏറ്റെടുത്തിരിക്കുകയാണ്. മോദിയെ താഴെ ഇറക്കാന്‍ കഴിവും പ്രാപ്തിയും ശക്തിയുമുള്ളത് യു.പി.എ മുന്നണിക്കും കോണ്‍ഗ്രസിനുമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതിനുള്ള ശക്തിയില്ലെന്ന് തിരിച്ചറിയണം. ബി.ജെ.പിയെ നേരിടുന്നത് രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയാണ്. അതിന്റെ മുന്നണി പോരാളിയാണ് നമ്മുടെ വയനാട്ടില്‍ നിന്നും ജയിച്ചുകയറാന്‍ പോകുന്നത്. രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കാന്‍ ഓരോരുത്തരും ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയില്‍
മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി

രാഹുല്‍ ഗാന്ധി തരംഗം തീര്‍ത്ത മലപ്പുറം ജില്ലയില്‍ പ്രചരണത്തില്‍ വേലിയേറ്റം തീര്‍ത്ത് കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായ കൊണ്ടോട്ടി മണ്ഡലത്തിലാണ് കുഞ്ഞാലികുട്ടി പര്യടനം പൂര്‍ത്തിയാക്കിയത്. ഇതോടെ കൊണ്ടോട്ടി മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനത്തിന് പരിസമാപ്തിയായി. രാവിലെ 8.30ന് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ചോലമുക്കില്‍ നിന്നും തുടങ്ങിയ പോത്തട്ടിപ്പാറ, മുസ്്‌ലിയാരങ്ങാടി, കോളനി റോഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നിരവധി കുടുംബ സംഗമങ്ങളിലും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. പിന്നീട് ചീക്കോട് പഞ്ചായത്തിലെ അടൂരപ്പറമ്പിലെത്തി. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് ഉച്ച പടിയഞ്ചാലില്‍ സമാപിച്ചു. തുടര്‍ന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വണ്ടൂരിലേക്ക് പോയി. ഉച്ചക്ക ശേഷം വൈകീട്ട് അഞ്ചിന് ചീക്കോട് പഞ്ചായത്തിലെ പള്ളിമുക്കില്‍ നിന്നും വീണ്ടും പര്യടനം തുടങ്ങി. ആറ് മണിയോടെ പള്ളിപ്പുറായയില്‍ നിന്നും റോഡ്‌ഷോ ആരംഭിച്ചു. കൊണ്ടോട്ടി മണ്ഡലത്തെ ഇളക്കി മറിച്ചാണ് പര്യനടവും റോഡ്‌ഷോയും സമാപിച്ചത്.

Sharing is caring!