യുവജനയാത്രാനായകനെ നേരില്‍ കാണാന്‍ സൗദി പൗരന്‍ പാണക്കാട്ടെത്തി

യുവജനയാത്രാനായകനെ നേരില്‍ കാണാന്‍ സൗദി പൗരന്‍ പാണക്കാട്ടെത്തി

മലപ്പുറം: വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നവകേരളം കെട്ടിപടുക്കാന്‍, അറുനൂറു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ നേരില്‍ കാണാന്‍ സൗദി പൗരനും വ്യവസായിയുമായ ബല്‍ ഖാസിം ഇബ്‌റാഹീം അല്‍ അംരി പാണക്കാട്ടെത്തി. ജിദ്ദയില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കരുവാരകുണ്ട് പുല്‍വെട്ട സ്വദേശിയായ നാണത്ത് നൗശാദലിയില്‍ നിന്നാണ് അദ്ദേഹം കേരളത്തിലെ മത രാഷ്ര്ടീയ സാഹചര്യങ്ങള്‍ മനസ്സിലാക്കിയത്. യുവജന യാത്രയെക്കുറിച്ചറിഞ്ഞ് പരിപാടികള്‍ നിരന്തരം വീക്ഷിച്ച അദ്ദേഹം മുനവ്വറലി തങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യമനിലെ സയ്യിദ് കുടുംബത്തിലെ ഹദര്‍ മൗതില്‍ നിന്നെത്തിയ പ്രവാചക കുടുംബ പരമ്പരയില്‍ പെട്ടയാളാണ് തങ്ങള്‍ എന്ന് അറിഞ്ഞതോടെ വേഗത്തില്‍ തന്നെ യാത്ര ക്രമീകരിച്ച് കേരളത്തിലെത്തുകയായിരുന്നു.
പാണക്കാടെത്തിയ അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും തങ്ങളുടെ ശേഖരങ്ങള്‍ കൗതുകത്തോടെ നോക്കി കാണുകയും ചെയ്തു. യുവജന യാത്ര ഉപഹാരമായി പുറത്തിറക്കിയ ദിലീഡര്‍ എന്ന പുസ്തകം തങ്ങളുടെ കയ്യൊ പ്പോടെ സ്വീകരിക്കുകയും ചെയതു. പി. ശൗകതലി, എന്‍.ഉണ്ണീന്‍ കുട്ടി, ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!