കൊടിഞ്ഞി ഫൈസലിന്റെ സഹോദരിയുടെ മക്കളെകൊല്ലുമെന്ന് ഭീഷണിപെടുത്തിയആര്‍.എസ്.എസ് പ്രവര്‍ത്തകന്‍പിടിയില്‍

കൊടിഞ്ഞി ഫൈസലിന്റെ സഹോദരിയുടെ മക്കളെകൊല്ലുമെന്ന് ഭീഷണിപെടുത്തിയആര്‍.എസ്.എസ് പ്രവര്‍ത്തകന്‍പിടിയില്‍

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ സഹോദരിയുടെ മക്കളെ ഭീഷണിപെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു (37) വിനെയാണ് ഇന്നലെ ( ചൊവ്വ) തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ മരണത്തോടെ ഇസ്ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബൈജു വധ ഭീഷണി മുഴക്കിയതായി ഫൈസലിന്റെ സഹോദരിയും മകനും തിരൂരങ്ങാടി പൊലിസിന് പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്റ് ചെയ്തു.

Sharing is caring!