ഹൃദയബന്ധങ്ങളുടെ മണ്ണില്‍ ഇ.ടിയുടെവിജയ യാത്ര
കോട്ടക്കല്‍: ചിരപരിതമായ വഴികളിലൂടെ തിരൂര്‍ മണ്ഡലത്തില്‍ ഇ. ടിയുടെ പര്യടനം. രണ്ട് തവണ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോഴടക്കം മൂന്ന് തവണ തിരൂരില്‍ നിന്നുള്ള നിയമസഭ അംഗമായിരുന്നു ഇ. ടി മുഹമ്മദ് ബഷീര്‍. സംസ്കൃത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം തിരൂരില്‍ ആരംഭിച്ചതടക്കമുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചു. ആബാലവൃദ്ധം ജനങ്ങളുടെ സ്നേഹാശംസകള്‍ ഏറ്റു വാങ്ങിയാണ് പര്യടനം ഓരോ കേന്ദ്രങ്ങളിലും മുന്നേറിയത്. രാവിലെ പുത്തനത്താണിയില്‍ നിന്നാണ് പൊന്നാനി മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്.
ആതവനാട്, വളവന്നൂര്‍, കല്പകഞ്ചേരി, തലക്കാട്, വെട്ടം പഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലും പര്യടനം നടത്തി.
സി മമ്മൂട്ടി എം. എല്‍. എ, അഡ്വ. എന്‍ ഷംസുദ്ദീന് എം. എല്‍. എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി, സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി, കുറുക്കോളി മൊയ്തീന്, സി മുഹമ്മദാലി, വെട്ടം ആലിക്കോയ, പി സെയ്തലവി മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു തിരൂര്‍, പി വി സമദ്, എം പി മജീദ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]