ആ കരുന്നിന്റെ ജീവനുംകൊണ്ടോടിയത് പാണക്കാട്മുഹമ്മദലി ശിഹാബ്തങ്ങളുടെ പുഞ്ചിരിക്കുന്നമുഖമുള്ള ആംബുലന്‍സ്
ആ കരുന്നിന്റെ ജീവനും കൊണ്ടോടിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുഞ്ചിരിക്കുന്ന
മുഖമുള്ള ആംബുലന്‍സാണ്,
കേരളം നെഞ്ചിടിപ്പോടെ കഴിഞ്ഞു കൂടിയ മണിക്കൂറുകളാണ് കടന്ന് പോയത്. ഹൃദ്രോഗം ബാധിച്ച 15ദിവസം പ്രായമുള്ള കുരുന്നിനേയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സ് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ റോഡില്‍ ഇറങ്ങിയവരെല്ലാം അതീവ ജാഗരൂകരായിരുന്നു. വാഹനങ്ങള്‍ മാറ്റിയും ദൂര സ്ഥലങ്ങളിലുള്ളവരോട് വിവരം വിളിച്ച് പറഞ്ഞ് വഴിയൊരുക്കിയും കേരളക്കര ഒറ്റക്കെട്ടായി നിന്നുപ്പോള്‍ ഹൃദയപൂര്‍വ്വം നടത്തിയ ആ യാത്രയ്ക്ക് അഞ്ചര മണിക്കൂറിനൊടുവില്‍ ശുഭ സമാപ്തി.
പാണക്കാട് തങ്ങളുടെ ഫോട്ടോപതിച്ച ആംബുലന്‍സാണ് ഇത്തരത്തില്‍ ഓടിയത്, സംഭവത്തെ തുടര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് ഇങ്ങിനെ:
‘അങ്ങിലേക്കെത്താന് ഞങ്ങള്‍ ഇനിയും ഒരുപാട് ഓടേണ്ടതുണ്ട്.പത്ത് വര്‍ഷം കഴിഞ്ഞു ഇന്നലെത്തേക്ക്. ഇന്ന് ഒരു പിഞ്ചു കുഞ്ഞിനെയും ചുമന്ന് മംഗലാപുരത്ത് നിന്നും പറന്നോടിയപ്പോള് യാദൃഛികമെന്നോണം ആ പുഞ്ചിരിക്കുന്ന മുഖം ഞങ്ങള്‍ക്ക് ഞങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’
വളയം പിടിച്ചത് കാസര്‍കോട് ഉദുമ
സ്വദേശി ഹസന് എന്ന മിടുമിടുക്കന്‍
ഏവരും ഒറ്റക്കെട്ടായി നിന്ന് വിജയിപ്പിച്ച ഈ ദൗത്യത്തിന് പിന്നില്‍ വളയം പിടിച്ചത് കാസര്‍കോട് ഉദുമ സ്വദേശി ഹസന് എന്ന മിടുമിടുക്കനാണ്. ഹസന്റെ ‘ചങ്കുറ്റ വേഗത’യ്ക്ക് സമൂഹ മാധ്യമത്തിലൂടെ ബിഗ് സല്യൂട്ട് നല്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ഹസന് പിന്നിട്ടത്.
എല്ലാവരുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം എറണാകുളത്തെത്തിയ ശേഷം പ്രതികരിച്ചു.ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസന് ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യല്‍ മീഡിയയിലുടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി.
ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്രാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് മുന്നോട്ടുവന്നത്.
രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. ഫേസ്ബുക്കിലൂടെയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം സഹായമഭ്യര്‍ഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി 15 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. കുഞ്ഞിനു യാത്രയ്ക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു യാത്ര പകല്‍ ആക്കിയത്
ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന് സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബര്‍ 10ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസന് രോഗിയെ എത്തിച്ചിട്ടുണ്ട്. എല്ലാവരും നല്ല രീതിയില്‍ പിന്തുണ നല്കിയതുകൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകമായി പൂര്‍ത്തിയാക്കാന്‍ ആയതെന്ന് ഹസന് പറയുന്നു.
ഇതിനിടെ മന്ത്രി കെ.കെ ശൈലജ ഇടപെട്ടതാണ് കുട്ടിയുടെ ചികിത്സയുടെ കാര്യത്തില്‍ വഴിത്തിരിവായത്. ശൈലജയുടെ വാക്കുകളിങ്ങനെ: കുട്ടിയുടെ ചികിത്സ അമൃതയില്‍ നടത്താനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്.’
അമൃതയില്‍ കൊണ്ടുപോകാനാണ് ഞാന്‍ നല്കിയ നിര്‍ദ്ദേശം. ശ്രീചിത്രയില്‍ തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്നെ സംബന്ധിച്ച്, എന്റെ ഉത്തരവാദിത്വം കുഞ്ഞിന്റെ ജീവന് രക്ഷിക്കലാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവന് രക്ഷിക്കുകയെന്നതാണ് പ്രധാനം.
നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാല്‍ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ,’ മന്ത്രി പറഞ്ഞു. ഒടുവില്‍ കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനപ്രകാരം കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]