രാഹുല്‍ഗാന്ധി നാളെമലപ്പുറം ജില്ലയില്‍
മലപ്പുറം: ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ നാളെ മലപ്പുറം ജില്ലയില്‍ പ്രചരണത്തിനെത്തുന്നു. വയനാടിന്റെ ഭാഗമായ വണ്ടൂരില്‍ എപ്രില്‍ 17നാണ് പരിപാടി. ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാഹുലിന്റെ മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു വണ്ടുര്‍ ഗവ. വിഎംസി സ്‌കൂളില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ വണ്ടുരിലെത്തുക.
രാഹുല്‍ ഗാന്ധി 17-ാം തീയതി തിരുവമ്പാടിയില്‍ എത്തുന്നതിന്റെ ഭാഗമായി 16,17 തീയതികളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.16- ന് സന്ദര്‍ശനത്തിന്റെ റിഹേഴ്‌സല്‍ നടത്തുന്നതിന്റെ ഭാഗമായാണ് നായന്ത്രണം. പതിനേഴിന് പുന്നക്കലില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാമ്പിഴഞ്ഞ പാറയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെരുമാലിപ്പടി വഴി വേണം തിരുവമ്പാടിയിലേക്ക് പോകേണ്ടത്.തിരുവമ്പാടിയില്‍ നിന്ന് പുന്നക്കലേക്ക് പോകുന്ന വാഹനങ്ങള്‍ ആനക്കാംപൊയില്‍ റൂട്ടില്‍ പോയി പെരുമാലിപ്പടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പാമ്പിഴഞ്ഞപാറ വഴിയും വേണം പോകാന്‍. 17-ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വലിയ വാഹനങ്ങള്‍ സേക്രട്ട് ഹേര്‍ട്ട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങള്‍ സബ്ട്രഷറിക്കടുത്ത സേക്രട്ട് ഹേര്‍ട്ട് ചര്‍ച്ച് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]