കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു

കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയുമായി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്ന് പേരും. ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൂട്ടിലങ്ങാടിയില്‍ സ്ഥിരമായി അപകടമുണ്ടാവാറുള്ള സ്ഥലത്ത് തന്നെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം

കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ച് വന്ന ഗുഡ്‌സ് ഓട്ടോ മംഗലാപുരത്ത് നിന്നും പാലക്കേട് പോവകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ സൈദുല്‍ ഖാന്‍ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!