ആദ്യം കാന്തപുരത്തിന്റെ കൈമുത്തി, പിന്നേ ജിഫ്രി തങ്ങളുടേതും മുത്തിഉണ്ണിത്താന്
മലപ്പുറം: ആദ്യം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ കൈമുത്തി അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഇന്ത്യന്ഗ്രാന്ഡ്മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ കണ്ട് അനുഗ്രഹം വാങ്ങിയെന്ന്. കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനാണ് ഇത്തരത്തില്‍ ആദ്യം പുലിവാല് പിടിച്ചത്. എല്‍.ഡി.എഫിനോടു ചായ്വുള്ളതായി സംശയിക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണകിട്ടാന്‍ വേണ്ടിയാണ് കാന്തപുരത്തെ കാസര്കോട്വെച്ചു നടന്ന പൊതുപരിപാടിയില്വെച്ചു കണ്ടതും, കൈമുത്തി അനുഗ്രഹം വാങ്ങിച്ചതും, തുടര്‍ന്ന് മറ്റൊരു പ്രവര്ത്തകന് ഫോണില്‍ പകര്‍ത്തിയ ഫോട്ടോ രാജ്മോഹന്‍ ഉണ്ണിത്താന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ കാന്തപുരത്തെ ഇന്ത്യന്ഗ്രാന്ഡ്മുഫ്തി എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടതാണ് എ.പി വിഭാഗത്തിന്റെ ബദ്ധശത്രുക്കളും യു.ഡി.എഫ് അനുകൂലികളുമായ ഇ.കെ വിഭാഗം സമസ്ത പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. യു.ഡി.എഫിനൊപ്പം നിലനില്ക്കുകയും മുസ്ലിംലീഗിന്റെ ശക്തിയുമായ ഇ.കെ സമസ്തയുടെ പ്രവര്‍ത്തര്‍ ഈ വിശേഷണത്തിനെതിരെ രംഗത്തുവരികയു കാന്തപുരത്തിന് ദേശീയതലത്തില്‍ ലഭിച്ച ഗ്രാന്‍ഡ് മുഫ്തി പദം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ പോസ്റ്റിന് താഴെയും ഇതുസംബന്ധിച്ചു നിരവധി കമന്റുകള്‍ വന്നു,
കഴിഞ്ഞ ഏപ്രീല്‍ മൂന്നിനാണ് കാന്തപുരത്തിന്റെ കൈമുത്തുന്ന ഫോട്ടോ ഉണ്ണിത്താന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ ഇതിനെ അനുകൂലിച്ച് രംഗത്തുവരികയും, ഇ.കെ സമസ്ത വിഭാഗം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതതോടെ രാജ്മോഹന്‍ ഉണ്ണിത്താന് പുലിവാല് പിടിക്കുകയായിരുന്നു. കാസര്‍കോട്ടുനടന്ന കൊലപാതക രാഷ്ട്രീം ഉയര്‍ത്തിക്കാട്ടി വോട്ടുതേടുന്ന ഉണ്ണിത്താന് പിന്നീട് ഇ.കെ സമസ്തയുടെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൈമുത്തി അനുഗ്രഹം വാങ്ങിച്ചാണ് ഇ.കെ വിഭാഗക്കാരുടെ പിണക്കം മാറ്റിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുത്തുക്കോയ തങ്ങളുടെ കൈമുത്തുന്ന ഫോട്ടോ രാജ്മോഹന്‍ ഉണ്ണിത്താന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ ചെയ്തു.
ഏപ്രീല്‍ എട്ടിനാണ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി അനുഗ്രഹം വാങ്ങിച്ചത്.
പ്രമുഖ പണ്ഡിതനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയെന്ന അടിക്കുറിപ്പാണ് ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോയുടെ അടിക്കുറിപ്പായി രാജ്മോഹന്‍ ഉണ്ണിത്താന് പോസ്റ്റ് ചെയ്തത്.
ഇതിനുതാഴെ ഇ.കെ വിഭഗക്കാര്‍ രാജ്മോഹന്‍ ഉണ്ണിത്താണ് വിജയാശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടുകഴിഞ്ഞു. നേരത്തെ കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി വിശേഷിപ്പിച്ചത് ശരിയായില്ലെന്ന കമന്റുകളും ഈഫോട്ടോക്കു താഴെയുണ്ട്.
കേരള മുസ്ലീംകളിലെ ഏറ്റവുംവലിയ പ്രബല ശക്തികളാണ് എ.പി, ഇ.കെ വിഭാഗം സുന്നികള്‍ മണ്ഡലത്തില്‍ ഇരുവിഭാഗങ്ങളുടേയും വോട്ടുകള്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലാണ് ഇരുവിഭാഗത്തെയും പിണക്കാതെ കൂടിനിര്ത്താന് രാജ്മോഹന്‍ ഉണ്ണിത്താന് നേതാക്കളുടെ അനുഗ്രഹം വാങ്ങിച്ചത്.
ഇ.കെ സമസ്ത വിഭാഗം യു.ഡി.എഫ് അനൂലികളാണെങ്കിലും എ.പി വിഭാഗക്കാര്‍ നിലവില്‍ സി.പി.എം അനുഭാവ മനസ്സുകളായി മാറിയിട്ടുണ്ട്, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എ.പി വിഭാഗക്കാര്‍ക്ക് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് സ്ഥാനം അടക്കം നല്കി പരിഗണന നല്‍കുകയും ചെയ്തു. യു.ഡി.എഫ് ഭരണ കാലത്ത് എ.പി വിഭാഗക്കാര്‍ക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല, മുസ്ലിംമതസംഘടനകള്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇ.കെ സമസ്തയുടെ സമ്മര്‍ദത്തിന് വഴങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കലാണ് പതിവ്. ഇതിനാല്‍ തന്നെ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിനാകുമെന്ന സൂചനകളും നേതാക്കള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ കാന്തപുരം വിഭാഗങ്ങളെ പലകാര്യങ്ങളില്‍ സഹായിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഉള്ളതിനാല്‍തന്നെ ഇവിടുത്തെ പിന്തുണ ഏതു രീതിയിലാകണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് നേരത്തെ മുതലെ കാന്തപുരം വിഭാഗം സ്വീകരിച്ചു വരുന്നത്. ഇതിനാല്‍ തന്നെ കാസര്‍കോട് രാജ്മോഹന്ഉണ്ണിത്താന് പിന്തുണ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് നേതാക്കളില്‍നിന്നും ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാസര്‍കോട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലുള്ള പ്രതഷേധവും കണക്കിലെടുത്ത് ഇവിടെ രാജ്മോഹന്‍ ഉണ്ണിത്താന് പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിലാണ് രാജ്മോഹന്ഉണ്ണിത്താന്. തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താന് പറയുന്നു.
മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിക്കുന്ന തിരക്കിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ഉണ്ണിത്താന് അന്തേവാസികളുടെ വോട്ട് തേടുന്നതിനൊപ്പം ആശ്രമത്തിലെ സന്യാസിമാരുടെ അനുഗ്രഹവും തേടി. ആശ്രമത്തിലെത്തിയ കുട്ടികളോട് കുശലം പറഞ്ഞും മറ്റും ആവേശത്തോടെയായിരുന്നു പ്രചാരണം. കൂട്ടത്തില്‍ ആശ്രമത്തിലെത്തിയ വിദേശവനിതകളെ സ്വയം പരിചയപ്പെടുത്തി അനുഗ്രഹവും വാങ്ങി ഉണ്ണിത്താന്.
ഞാന്‍ തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ ഞാന്‍, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാന്‍ കീഴ്പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ലെന്നും ഉണ്ണിത്താന് പറയുന്നു. ഉറച്ച വിജയ പ്രതീക്ഷയോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം പുരോഗമിക്കുന്നത്.
കല്യോട്ടെ ഇരട്ടക്കൊലപാതകവും അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐ. ഏറ്റെടുത്തതും ശബരിമലവിഷയവും കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയും പെരിയ ചെറുവിമാനത്താവളവുമെല്ലാം അക്കമിട്ട് കൊലപാതക രാഷ്ട്രീയമാണ് ഉണ്ണിത്താന് പ്രധാന പ്രചരണ ആയുധമാക്കുന്നത്.
അതോടൊപ്പം നോട്ടുനിരോധനംമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും നിരത്തുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയൊരു ഇന്ത്യ എന്ന ലക്ഷ്യം പൂവണിയുമെന്ന ആത്മവിശ്വാസവും നാട്ടുകാരോട് പങ്കുവെക്കുന്നു. 35 വര്‍ഷമായി കാസര്‍കോട് ഇടതുപക്ഷത്തെ വിജയിപ്പിക്കുന്ന നിങ്ങള്‍ ഈ മണ്ഡലത്തില്‍ എന്ത് വികസനമാണ് കാണുന്നതെന്ന ചോദ്യവും നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. രക്തസാക്ഷിമണ്ഡപങ്ങളെ വികസനത്തിന്റെ പട്ടികയില്‍ കൂട്ടാന്കഴിയില്ലെന്നും ഉണ്ണിത്താന് പറയുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]