മലപ്പുറത്ത് ‘കുഞ്ഞാപ്പ’ സംഭവമാകുംകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം രാഹുല്‍ഗാന്ധിക്കോകുഞ്ഞാലിക്കുട്ടിക്കോ

മലപ്പുറത്ത് ‘കുഞ്ഞാപ്പ’ സംഭവമാകുംകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം രാഹുല്‍ഗാന്ധിക്കോകുഞ്ഞാലിക്കുട്ടിക്കോ

മലപ്പുറം: മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടി മണ്ഡലത്തില്‍ പര്യടനം നടത്തി. വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂരില്‍ നിന്നും രാവിലെ ഒമ്പതിനാണ് പര്യടനം ആരംഭിച്ചത്. 27 ഓളം കേന്ദ്രങ്ങളിലാണ് ഉച്ചക്ക് മുമ്പ് കുഞ്ഞാലിക്കുട്ടി സാന്നിധ്യമറിയിച്ചത്. വാഴക്കാട് ചീനീബസാറില്‍ നല്‍കിയ സ്വീകരണത്തില്‍ പാണക്കാട് ബഷീറലി ഷിഹബ് തങ്ങള്‍ അഭിവാദ്യമര്‍പ്പിച്ച് പ്രസംഗിച്ചു. ഫോര്‍വ്വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. രാവിലെ മപ്രം, എളമരം, കോലോത്തുംകടവ്, പണിക്കരപ്പുറായ, വട്ടപ്പാറ, ചെറുവായൂര്‍, വാലില്ലാപ്പുഴ, വാഴക്കാട്, നൂഞ്ഞിക്കര, ചെറുവട്ടൂര്‍, അനന്തായൂര്‍, മുണ്ടുമുഴി, ഊര്‍ക്കടവ്, ചൂരപ്പട്ട, കോടിയമ്മല്‍, ആക്കോട്, അരൂര്, പുതിയേടത്ത്പറമ്പ്, പനച്ചികപള്ളിയാളി, പാറ പള്ളിയാളി, മങ്ങാട്ട്മുറി, ചെറുമുറ്റം, മായക്കര, ചെവിട്ടാണിക്കുന്ന്, പൗരബസാര്‍, ആന്തിയൂര്‍കുന്ന്, ഇര്‍ഷാദിയ്യ, പള്ളിപീടിക, ആലക്കാപ്പറമ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. ഉച്ചക്ക് ശേഷം മൂന്നിന് കണ്ണംവെട്ടിക്കാവ്, കൊടപ്പുറം, പെരിങ്ങാവ്, ഈസ്റ്റ് കാരാട്, കോട്ടുപ്പാടം, കക്കോവ്, വാഴയൂര്‍, പുഞ്ചപ്പാടം, ചണ്ണയില്‍ പള്ളിയാളി, മൂളപ്പുറം, തിരുത്തിയാട്, പൊന്നേംപാടം, കാരാട്, അഴിഞ്ഞിലം, അണ്ടിക്കാടന്‍ കുഴി, അരീക്കുന്ന്, പുതുക്കോട്, പേങ്ങാട്, കൈതക്കുണ്ട, പൂച്ചാല്‍, പുത്തുപ്പാടം, ഓട്ടുപ്പാറ, പറവൂര് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകീട്ട് 5.30ന് ഐക്കരപ്പടിയില്‍ റോഡ് ഷോ ആരംഭിച്ചു. തുടര്‍ന്ന് റോഡ്‌ഷോ കുറിയേടം, സിയാംകണ്ടം, പെരിയമ്പലം, പുളിക്കല്‍, ആലുങ്ങല്‍, കൊട്ടപ്പുറം, തലേക്കര, നീറ്റാണിമ്മല്‍, കൊളത്തൂര്‍, തുറക്കല്‍, കൊണ്ടോട്ടി പുതിയസ്റ്റാന്റ്, കുറുപ്പത്ത്, കൊണ്ടോട്ടി പഴയങ്ങാടി, മുണ്ടപ്പലം, വട്ടപ്പറമ്പ്, നീറാട്, മുതുവല്ലൂര്‍, മൂച്ചിക്കല്‍, മുണ്ടക്കുളം, വെട്ടുക്കാട്, പരതക്കാട്, പള്ളപ്പുറായ, ഓമാനൂര്‍, പൊന്നാട്, കൊളമ്പലം, എടവണ്ണപ്പാറ, ചീക്കോട്, ചെറിയാപറമ്പ്, പള്ളിമുക്ക്, പാലാപ്പറമ്പ്, വിളയില്‍, എളങ്കാവ്, കുനിത്തലക്കടവ്, മാങ്കടവ്, ചുങ്കം, വാവൂര്, ഇടശ്ശേരിക്കടവ്, വെട്ടുപ്പാറ, ഇരട്ടമുഴി, പള്ളിപ്പടി എന്നിവിടങ്ങളിലൂടെ കടന്ന് പോയി. അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹീം എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, പി.കെ.സി അബ്ദുറഹിമാന്‍, പി.എ ജബ്ബാര്‍ ഹാജി, കെ. അലിബാപ്പു, കെ.എം.എ റഹ്മാന്‍, അഷ്‌റഫ് മടാന്‍, എ. ഷൗക്കത്തലി ഹാജി, റിയാസ് മുക്കോളി, ടി. അബ്ദു അസീസ്, സി.എം.എ റഹ്മാന്‍ അനുഗമിച്ചു.

Sharing is caring!