ആവേശമായി ഇ.ടി, ഭൂരിപക്ഷം 80,000കടക്കും

ആവേശമായി ഇ.ടി, ഭൂരിപക്ഷം 80,000കടക്കും

കോട്ടക്കല്‍: ഇത്തവണ ഹാട്രിക് വിജയം നേടുന്നതോടൊപ്പം ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ പൊന്നാനിയിലെ യു്ഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. എതിര്‍സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍്എയുമായ പി.വി. അന്‍വറിനെതിരെ ഉയര്‍ന്ന പല വിധ ആരോപണങ്ങളും ഇ.ടിക്ക് ഗുണംചെയ്യും. പാര്‍ട്ടി തലത്തില്‍ നടത്തിയ കണക്ക്കൂട്ടല്‍ പ്രകാരം ഇ.ടിക്ക് 80.000ത്തിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ നിന്ന് ആരംഭിച്ച പര്യടനം ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭ, തെന്നല പഞ്ചായത്ത്, നന്നമ്പ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാത്രി കുണ്ടൂര്‍ അത്താണിക്കലില്‍ റോഡ് ഷോയോടെ സമാപിച്ചു. പര്യടനത്തിന് യു.ഡി.എഫ് നേതാക്കളായ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ഉമര്‍ ഒട്ടുമ്മല്‍, സി.എച്ച് മഹ്മൂദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, ഹനീഫ പുതുപറമ്പ്, എന്‍.പി ഹംസക്കോയ, പി.എ അബ്ദുല്‍സലാം, നാസര്‍ കെ. തെന്നല, ഷംസുദ്ദീന്‍, കെ.പി.കെ. തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. താനൂര്‍ നഗരസഭ, നിറമരുതൂര്‍, പൊന്മുണ്ടം പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ എട്ടിന് മുക്കോലയില്‍ നിന്ന് പര്യടനം ആരംഭിക്കും. എളാപ്പപ്പീടിക, മോര്യ, സെന്‍ട്രല്‍ കുന്നുംപുറം, ലീഗ് ഓഫീസ്, പനങ്ങാട്ടൂര്‍ വായനശാല, കീരാറ്റുപുറായ്, കണ്ണന്തളി, അട്ടത്തോട്, ചാഞ്ചേരി, മഠത്തില്‍ റോഡ്, കാട്ടിലങ്ങാടി, താനൂര്‍ ജംങ്ഷന്‍, ബസ്സ്റ്റാന്റ്, നടക്കാവ്, ബ്ലോക്ക് ജംങ്ഷന്‍, ചെള്ളിക്കാട്, വെടിവെപ്പ് ബസാര്‍, ഒട്ടുംപുറം, കമ്പനിപ്പടി, ഫക്കീര്‍ പള്ളി, ആല്‍ബസാര്‍, ചാപ്പപ്പടി, പണ്ടാരകടപ്പുറം, നൈനാംവളപ്പ്, ജമാല്‍പീടിക, വാഴക്കത്തെരു, മരക്കാര്‍ കടപ്പുറം, എടക്കടപ്പുറം, വെമ്പാലംപറമ്പ്, ചീരാന്‍കടപ്പുറം, അഞ്ചുടി, പുതിയകടപ്പുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകീട്ട് മൂന്ന് മുതല്‍ നിറമരൂതൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട്, കാളാട്, വട്ടകിണര്‍, മഞ്ഞളാംപടി, പടിഞ്ഞാറങ്ങാടി, പത്തമ്പാട്, നൂര്‍മൈതാനം, കുറ്റിയത്ത്പാടം, മങ്ങാട്, കുമാരന്‍പടി, ചക്കരമൂല, വള്ളിക്കാഞ്ഞിരം, ജനതാബസാര്‍, ആക്കിത്തടം, തേവര്‍ കടപ്പുറം, ഉണ്ണിയാല്‍, പുതിയകടപ്പുറം എന്നിവിടങ്ങില്‍ പര്യടനം നടത്തും.
വൈകീട്ട് ഏഴ് മുതല്‍ ഇട്ടിലാക്കല്‍, മണ്ണാരക്കല്‍, ചെറുപ്പറമ്പ്, അത്താണിക്കല്‍, കുറുങ്കാട്, കാളിയേക്കല്‍, നൊട്ടപ്പുറം, പാറമ്മല്‍, വിരേശ്വരിപ്പടി, കുറ്റിപ്പാല, സേ്റ്റജ്പ്പടി, പൊന്മുണ്ടം, ചോലപ്പുറം, കാവനാട്‌ചോല, നഴ്‌സറിപ്പടി, മണ്ണടിക്കാവ്, കുളങ്ങര, മുരികനങ്ങാട്, അരിച്ചാമ്പ്, കാവപ്പുര എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

 

Sharing is caring!