ലോറികളുമായി കാര്‍ കൂട്ടിയിടിച്ച് മരിച്ചത് പിതാവും രണ്ട് മക്കളും

ലോറികളുമായി കാര്‍ കൂട്ടിയിടിച്ച്   മരിച്ചത് പിതാവും രണ്ട് മക്കളും

കണ്ണീരിലായി മലപ്പുറം

പനങ്ങാങ്ങര വാഹനാപകടം;
മരണം മൂന്നായി

ഭാര്യയും മറ്റൊരു മകളും
ഗുരുതരാവസ്ഥയില്‍

രാമപുരം: പാലക്കാട്-കോഴിക്കോട് ദേശീയപാത 213 ല്‍ രാമപുരം പനങ്ങാങ്ങരയില്‍ കാര്‍ ലോറികളുമായി കൂട്ടിയിടിച്ച് പിതാവും രണ്ട്മക്കളും മരിച്ചു. ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയില്‍. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കല്‍ പട്ടണത്ത് സൈതാലിയുടെ മകന്‍ ഹംസപ്പ(50) മകന്‍ ബാദുഷ (എട്ട് വയസ്.എല്‍.എല്‍.പി.എസ്.അരക്കുപറമ്പ്), അര്‍ഷാന(17, പ്ലസ്ടു വിദ്യാര്‍ഥിനി പി.ടി.എം.എച്ച്.എസ്.) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിക്ക് രാമപുരം പനങ്ങാങ്ങരയിലാണ് അപകടം. പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കാര്‍ പനങ്ങാങ്ങരയില്‍ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിക്കും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ആസ്പത്രിയിലാക്കിയത്. ഹംസപ്പയും, മകന്‍ ബാദുഷയുംഇന്നലെ രാത്രി തന്നെ മരിച്ചെങ്കിലും, മകള്‍ അര്‍ഷാന് ഇന്നാണ് മരിച്ചത്.
ഹംസപ്പയും മകനും ആസ്പത്രിയിലെത്തായപോഴേക്കും മരിച്ചു. ഭാര്യ: മൂത്തോടന്‍ രഹന (രാമപുരം). മകള്‍ ഇഷാന(15, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഹംസപ്പ കുറച്ച് കാലമായി നാട്ടിലായിരുന്നു.
രാമപുരത്തെ ഭാര്യവീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം

Sharing is caring!