താനൂരില്‍ മുന്നേറ്റം ഉറപ്പിച്ച് ഇ.ടി

താനൂരില്‍ മുന്നേറ്റം   ഉറപ്പിച്ച് ഇ.ടി

കൂട്ടിന് രണ്ടാത്താണിയും

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ മികച്ച ലീഡ് ഉറപ്പിച്ച് യു. ഡി. എഫ്. ഇന്നലെ യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ പര്യടനത്തില്‍ ഘടകകക്ഷി നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം വലിയ ആവേശമാണ് യു ഡി എഫിന് നല്‍കിയത്.

ഇന്നലെ താനൂര്‍ മണ്ഡലം പര്യടനം താനാളൂര്‍ പഞ്ചായത്തിലെ തലപ്പറമ്പില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. അബ്ദുറഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ ഒ രാജന്‍, അഡ്വ. എം റഹ്മത്തുള്ള, കെ എന്‍ മുത്തുക്കോയ തങ്ങള്‍, കൃഷ്ണന്‍ കോട്ടുമല, എം പി അഷ്റഫ് എന്നിവര്‍ ഇ. ടിയെ അനുഗമിച്ചു. താനാളൂര്‍, ഒഴൂര്‍, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. വൈകീട്ട’് ചെറിയമുണ്ടം പഞ്ചായത്തിലെ അല്‍നൂറില്‍ സമാപിച്ചു. ഉച്ചയോടെ ഒഴൂര്‍ പഞ്ചായത്തിലെ കക്കാട്ടുകുന്ന്ു ഭഗവതിക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തില്‍ ഇ. ടി പങ്കെടുത്തു.

മുസ്ലിം ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുള്‍പ്പെടെ വന്‍ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്.
മുഴുവന്‍ പഞ്ചായത്തുകളിലും യു ഡി എഫ് മുണി ബന്ധം ശക്തമായതും ആവേശമായി. പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകല്‍ലും, താനൂര്‍ നഗരസഭയിലും വന്‍മുന്നേറ്റമുണ്ടാകും. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം വികസനവും താനൂരില്‍ യു ഡി എഫ് പ്രചരണായുധമാണ്. താനൂര്‍ ദേവധാര്‍ റെയില്‍ വേ മേല്‍പാലം, റെയില്‍വേ അടിപ്പാലം എന്നിവ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനായി. താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പ്രചാരണായുധമാണ്. 44 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന താനൂര്‍ ഫിഷിംങ് ഹാര്‍ബറിന്റെ മുക്കാല്‍ പങ്കും കേന്ദ്രസര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗപ്പെടുത്തുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബാബു താനാളൂര്‍, കെ വാസു, യൂസുഫ് മുത്താട്ട’്, ഹമീദ് ഹാജി, വൈ പി ലത്തീഫ്, പാലാട്ട’് ഹനീഫ, ഹനീഫ പുതുപറമ്പ്, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സൈതലവി ഹാജി ഒഴൂര്‍, ഹംസക്കു’ി ഹാജി, കുഞ്ഞിപ്പ ഹാജി, നൂഹ് കരിങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!