കല്‍പ്പകഞ്ചേരിയില്‍ കുട്ടികള്‍ക്ക് സൗജന്യമായി കഞ്ചാവ്‌നല്‍കി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ആറുപേര്‍ അറസ്റ്റില്‍

കല്‍പ്പകഞ്ചേരിയില്‍ കുട്ടികള്‍ക്ക് സൗജന്യമായി കഞ്ചാവ്‌നല്‍കി  പ്രകൃതി വിരുദ്ധ പീഡനം നടത്തിയ  ആറുപേര്‍ അറസ്റ്റില്‍

രണ്ടുപേര്‍ 70വയസ്സുകാര്‍

മലപ്പുറം: പത്താംക്ലാസുകാരായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവ് ബീഡി വലിക്കാന്‍ നല്‍കി, ഇത് വലിച്ചാല്‍ നിങ്ങള്‍ ഇതുവരെ അനുഭവിക്കാത്ത സുഖം ലഭിക്കും, മറ്റാരോടും പറയരുത്, എന്നെല്ലാം പറഞ്ഞ് കുഞ്ഞുങ്ങളെ പാട്ടിലാക്കി കഞ്ചാവ് ബീഡി വലിപ്പിച്ചു, കഞ്ചാവ് വലിക്കാന്‍ തെയ്യാറാകാത്തവര്‍ക്ക് 50രൂപ മുതല്‍ 100രൂപവരെ മിഠായി വാങ്ങാന്‍ നല്‍കി, ശേഷം സൗഹൃദം നടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധപീഡനം നടത്തല്‍ പതിവാക്കി, ഒരു വിദ്യാര്‍ഥി ഇതിനോടകം അഞ്ച് കഞ്ചാവ് ബീഡി വലിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കി. മലപ്പുറം കല്‍പകഞ്ചേരിയിലാണ് സംഭവം.

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലംകാത്തിരിക്കുന്ന 15,16വയസ്സുകാരായ ആറു വിദ്യാര്‍ഥികളെയാണ് ഇത്തരത്തില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്, കേസില്‍ ആറുപേരെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തപ്പോള്‍ ഇതില്‍ രണ്ടുപേര്‍ 70വയസ്സ് കഴിഞ്ഞ വൃദ്ധന്‍മാരാണെന്നതാണ് അത്ഭുതം, ഇരുവരും കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയിട്ടില്ലെങ്കിലും പണം നല്‍കിയാണ് പ്രലോഭിപ്പിച്ചതെന്ന് പോലീസ്പറയുന്നു.

സ്‌കൂളിലെ സെന്റ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. കേസില്‍ ആറുപേര്‍ അറസ്റ്റിലായെങ്കിലും ഇവര്‍ക്ക്പുറമെ പത്തോളംപേര്‍ക്കെതിരെ കേസുണ്ടെന്ന് കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയന്‍പറഞ്ഞു.
സംഭവത്തില്‍ 16പോക്സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തു.
കല്‍പകഞ്ചേരി ഇരിങ്ങാവൂര്‍ പരിസരവാസികളായ സിദ്ദീക്ക്, സലാം, ബഷീര്‍, സുഹൈല്‍ എന്നീ നാലംഗ പ്രതികള്‍ക്ക് പുറമെ 70വയസ്സ് പിന്നിട്ട് ഉണ്ണിക്കുട്ടി, കോയാന്‍ഹാജി എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റുള്ളപ്രതികള്‍ 35മുതല്‍ 45വയസ്സുവരെ പ്രായമുള്ളവരാണ്, പ്രതികള്‍ പെയ്ന്റിംഗ്, ഇറച്ചി പണിക്കാരാണെന്നും എസ്.ഐ പറഞ്ഞു.

പത്താംക്ലാസ് കഴിഞ്ഞ് സ്‌കൂളിലെ സെന്റ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരുകുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനു കൈമാറി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു ചൈല്‍ഡ്ലൈന്‍ വിവരം കല്‍പകഞ്ചേരി പോലീസില്‍ അറിയിക്കുകയായിരുന്നു. സൗജന്യമായി കഞ്ചാവ് നല്‍കിയ ശേഷം പ്രകൃതി വിരുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി. ചിലരെ പല തവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. 16അംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ സംഘത്തിലെ നാലു പേരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഇവര്‍ കുട്ടികളെ ഉപയോഗിച്ച ശേഷം മറ്റു ചിലര്‍ക്ക് കാഴ്ച വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

Sharing is caring!