എടപ്പാളില്‍ കണ്ണില്ലാത്ത ക്രൂരത 10വയസുകാരിയായ നാടോടി ബാലികയേയും മാതാവിനെയും ക്രൂരമായി മര്‍ദ്ധിച്ചു

എടപ്പാളില്‍ കണ്ണില്ലാത്ത ക്രൂരത  10വയസുകാരിയായ നാടോടി   ബാലികയേയും മാതാവിനെയും   ക്രൂരമായി മര്‍ദ്ധിച്ചു

മര്‍ദിച്ചത് സി.പി.എം
പ്രാദേശിക നേതാവ്

മലപ്പുറം: 10വയസ്സുകാരിയോടും മാതാവിനോടും മലപ്പുറം എടപ്പാളില്‍ കണ്ണില്ലാത്ത ക്രൂരത, നാടോടി സ്ത്രീക്കും പെണ്‍കുട്ടിക്കുനേരെയാണ് സിപിഎം പ്രാദേശിക നേതാവിന്റെ മര്‍ദ്ധനമുണ്ടായത്. 10 വയസുകാരിയായ നാടോടി ബാലികയും മാതാവുമാണ് ക്രൂര മര്‍ദ്ധനത്തിനിരയായത്. സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ആക്രി സാധനങ്ങളെടുത്തെന്നാരോപിച്ചായിരുന്നു മര്‍ദ്ധനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ പോലീസ് എടപ്പാള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാധമിക ചികിത്സക്കു ശേഷം ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. സംഭവത്തില്‍ സി പി എം നേതാവ് രാഘവനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

Sharing is caring!