ആലപ്പുഴയിലെ സി.പി.ഐ നേതാവ് കമാല്‍ എം. മാക്കി മുസ്ലിംലീഗില്‍ചേര്‍ന്നു, ലീഗിലെത്താനുള്ള കാരണം കമാല്‍എം.മാക്കി പറയുന്നു

ആലപ്പുഴയിലെ സി.പി.ഐ നേതാവ്    കമാല്‍ എം. മാക്കി മുസ്ലിംലീഗില്‍ചേര്‍ന്നു, ലീഗിലെത്താനുള്ള കാരണം   കമാല്‍എം.മാക്കി പറയുന്നു

ന്യൂനപക്ഷ ക്ഷേമത്തോടൊപ്പം ഫാസിസത്തെ
എതിര്‍ക്കാനും മുസ്ലിലീഗിന് സാധിക്കും

മലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പൊതുസമൂഹത്തിനിടയില്‍ നിലപാടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്, ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഇതിനോടകം മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ട്, ഫാസിസത്തെ എതിര്‍ക്കാന്‍ കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരണം, എന്നാല്‍ ന്യൂപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയ മുസ്ലിംലീഗില്‍ അംഗമാകുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് നാട്ടിലെ സുഹൃത്തുക്കളായ എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് നേതാക്കളും പറഞ്ഞു. ഇതാണ് ആലപ്പുഴയിലെ സി.പി.ഐ നേതാവായ കമാല്‍ എം. മാക്കിയെ ലീഗിലെത്തിച്ചത്.
തുടര്‍ന്ന് മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂറിന്റെ പിന്തുണയോട്കൂടി പാണക്കാടെത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളില്‍നിന്നും മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു.
നേരത്തെ ആലപ്പുഴ പാര്‍ലമെന്റ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കമാല്‍ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ലോക്‌സഭ െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിന് പ്രവര്‍ത്തിക്കുമെന്ന് കമാല്‍ എം. മാക്കിയില്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സി.പി.ഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം, സി.പി.ഐ വ്യാപര സംഘടനയുടെ സംസ്ഥാന ജനറല്‍സെക്രട്ടറി, എല്‍.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച വ്യക്തിയാണ് കമാല്‍ എം. മാക്കി. സി.പി.ഐയുടേയും എല്‍.ഡി.എഫിന്റേയും പല നിലപാടുകളുമായും യോജിച്ചുപോകാന്‍ സാധിക്കുമായിരുന്നില്ലെന്നും കമാല്‍ എം. മാക്കി പറഞ്ഞു.
മതനിരപേക്ഷ രാജ്യത്തിനായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തണം, കോണ്‍ഗ്രസിനോടും തനിക്ക് താല്‍പര്യമുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് കൂടുതല്‍ ഗുണംചെയ്യുന്നത് മുസ്ലിംലീഗാണെന്നതിനാലാണ് ലീഗിനോടൊപ്പം ചേര്‍ന്നത്. രാഹുല്‍ഗാന്ധിക്കും, മതേതര ഇന്ത്യവാര്‍ത്തെടുക്കാനും ശക്തിപകരുന്ന നിലപാടുകളാണ് മുസ്്ലിംലീഗ് സ്വീകരിച്ചുവരുന്നത്, ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കമാല്‍ എം. മാക്കി പറഞ്ഞു.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കൂടെ കാലമായി ആഗ്രഹിക്കുന്നു, രാഹുല്‍ഗാന്ധിയുടെ വരവ് ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ ശക്തി പകരുന്നതാണ്, നിലവില്‍ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ മോഡി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഇടത്പക്ഷത്തോടൊപ്പം നിന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാകും. രാഹുല്‍ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്എന്നേപോലുള്ള ഇടത്പക്ഷത്ത് നില്‍ക്കുന്ന പലര്‍ക്കും യു.ഡി.എഫിലേക്ക് എത്താനുള്ള താല്‍പര്യം സൃഷ്ടിക്കും. ഇന്ത്യയുടെ ബഹുസ്വരത യു.പി.എക്ക് കീഴിലെ നടപ്പാന്‍കഴിയുകയുള്ളു, ഇതില്‍ സി.പി.ഐപോലുള്ള ഇടത്പക്ഷ സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടത് പക്ഷ സംഘടനകള്‍ക്ക് കഴിയുന്നില്ല, ഇതിന്റെ ഉദാഹരണമാണ് കേരളത്തിലെ ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവ,
യു.പി.എ സര്‍ക്കാറിന്റെ പുതിയൊരു തരംഗം വരാന്‍പോകുകയാണ്, ഇതിനാല്‍ ഇവരോടൊപ്പം ചേര്‍ന്നാണ് പുതിയൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുംമെന്നും കമാല്‍ എം. മാക്കി പറയുന്നു.

മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി , ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗജഅ മജീദ് സാഹിബ് , ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം നജ്മല്‍ ബാബു, ആരിഫുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുത്തു.

Sharing is caring!