കുഞ്ഞാലിക്കുട്ടിയുടെ ന്യൂജെന്‍ മീറ്റ് വെള്ളിയാഴ്ച്ച മലപ്പുറത്ത്

മലപ്പുറം : മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പുതിയ വോട്ടര്‍മാരുമായി സംവദിക്കുന്ന റിക്കവര്‍ ഇന്ത്യ ന്യൂജെന്‍ മീറ്റ് വെള്ളി വൈകീട്ട് നാലിന് മലപ്പുറം മുനന്സിപ്പല് ടൗണ്‍ഹാള്‍ പരിസരത്ത് നടക്കും. മലപ്പുറം മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ഭൂപടം തീര്‍ത്ത് പുതിയ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയോട് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള ഓപ്പണ്‍ ഫോറമാണ് ഈ പരിപാടി. സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ശാഫി പറമ്പില്‍ എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ, റിയാസ് മുക്കോളി, മുജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, നൗഷാദ് മണ്ണിശ്ശേരി, കെ.ടി അഷ്റഫ് സംബന്ധിക്കും.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുമായി മങ്കട മണ്ഡലത്തിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്ന പരിപാടിയായ ഓപ്പണ്‍ ഡിഫന്‍സ് ശനി രാവിലെ ഒമ്പതിന് മക്കരപ്പറമ്പ് ഹെവന്‍സ് കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കും. വിവിധ സെഷനുകളിലായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, വി.ടി ബല്‍റാം എം.എല്‍.എ പി.കെ ഫിറോസ്, കെ.എം അബ്ജിത്ത്, അഡ്വ. ഫാത്തിമ തഹ് ലിയ, മിസ്ഹബ് കിഴിരൂര് സംബന്ധിക്കും. മങ്കട മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളിലുള്ളവ വിദ്യാര്‍ഥികളുമായി തത്സമയ വീഡിയോ കോണ്‍ഫറന്‍സും തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ എം.എസിഎഫ് നേതാക്കന്മാരായ എം. ഷാക്കിര്‍, ഷിബി മക്കരപ്പറമ്പ്, അറഫ ഉനൈസ്, ആഷിഖ് പാതാരി, ആസിഫ് കൂരി, അജ്മല്‍ മങ്കട സംബന്ധിച്ചു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]