കോണ്‍ഗ്രസ് പ്രകടന പത്രിക ദരിദ്രരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തും: റഹ്മത്തുള്ള
കോട്ടക്കല്‍: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പ്രകടനപത്രിക ദരിദ്ര ജനകോടികളെ മുഖ്യധാരയിലേക്കുയര്ത്തുന്നതാണെന്ന് എസ് ടി യു ദേശീയ ജന.സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല പറഞ്ഞു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ തൊഴിലാളി മുന്നണി കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും കര്‍ഷകരുടെയും ശത്രുവായ നരേന്ദ്ര മോദിയെ പുറത്താക്കാന്‍ രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ് അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് വി എ കെ തങ്ങള്‍, ജന.സെക്രട്ടറി വല്ലാഞ്ചിറ മജീദ്, യു.എ.നസീര്‍, ആതവനാട് മുഹമ്മദ് കുട്ടി, കൃഷ്ണന് അറക്കല്‍, കെ.കെ.ഹംസ, വി.പി.അബ്ദുറഹ്മാന്, എം.അസൈനാര്‍, കളപ്പാട്ടില്‍ അബു, ബി.കെ.സൈദ്, ഇ.പി.ഏനു, സിദ്ദീഖ് താനൂര്‍, കൂട്ടായി ബാപ്പുട്ടി, അഡ്വ.കെ.കെ.സൈദലവി, അടുവണ്ണി മുഹമ്മദ്, ജുനൈദ് പരിക്കല്‍, റാഫി തിരൂര്‍, മുഹമ്മദലി നീറ്റുകാട്ടില്‍, ഖാലിദ് പുത്തനത്താണി, കുഞ്ഞിമൂസ പ്രസംഗിച്ചു
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]