സി.പി.എമ്മിന്റെ പണമില്ലാത്ത സ്ഥാനാര്‍ഥി വി.പി.സാനു

കയ്യിലുള്ളത് ആയിരംരൂപയും,
ബാങ്കിലുള്ളത് 1422രൂപയും,
മലപ്പുറം: സി.പി.എമ്മിന്റെ പണമില്ലാത്ത സ്ഥാനാര്‍ഥി മലപ്പുറത്ത് മത്സരിക്കുന്ന ഇളംമുറക്കാരനായ വി.പി.സാനുവാണ്. 30വയസ്സുകാരനായ വി.പി.സാനുവിന്റെ കയ്യില്‍ ആകെയുള്ളത് ആയിരംരൂപ മാത്രമാണ്, ബങ്കിലുള്ളത് 1422രൂപയും, സ്വത്തമായി ഭൂസ്വത്തോ ഒന്നും വേറെയില്ല,
ജോലിയും ഒന്നുമില്ല, വരുമാനമാര്ംം പാര്‍ട്ടി നല്കുന്ന അലവന്സ്മാത്രം, എന്നാല്‍ സ്ഥാനാര്‍ഥിയുടെ പേരില്‍ ഒന്‍പത് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തമായുള്ള വിലപിടിപ്പുള്ള വസ്തുവെന്ന് പറയാന്‍ സാനുവിനുള്ള അഞ്ചുഗ്രാമിന്റെ മോതിരമാണ്, ഇതിന് 13,500രൂപ വിലവരും. ക്രമിനല്‍ കേസുകളില്‍ ആറും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തതാണ്, നിലമ്പൂര്‍, കൊളത്തൂര്‍, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലാണ് മറ്റു കേസുകള്‍. എന്നാല്‍ ഒരു കേസിലും ഇതുവരെ ശിക്ഷ അനുഭവിച്ചിട്ടില്ല, പിതാവ് സക്കരിയയുടെ ബങ്ക് അക്കൗണ്ടില്‍ 88862രൂപയും, മാതാവിന്റെ ബങ്ക് അക്കൗണ്ടില്‍ 79935രൂപയും ഉണ്ട്,
സാനുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് വിദ്യാര്‍ഥികളാണ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവാണ് സാനുവിന് പണം കൈമാറിയത്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ മലപ്പുറത്തുവെച്ചാണ് ചടങ്ങ് നടന്നത്. സാനുവിന്റെ മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു.
മലപ്പുറം ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. ഇലക്ഷന് കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുള്ള വോട്ടിങ് കംപാര്‍ട്ടുമെന്റുകളാണ് മാതൃകാ പോളിങ് സ്റ്റേഷനുകളുടെ സവിശേഷത. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ജില്ലാഭരണകൂടം ഒരുക്കിയിട്ടുള്ളത്്. വെയിലേറ്റ് വരുന്ന വോട്ടര്‍മാര്‍ക്ക് തണലും കുടിവെള്ള സൗകര്യവും ഉറപ്പാക്കും. സ്ത്രീകള്‍ക്ക് വിശ്രമമുറി സ്ഥാപിക്കും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
മാതൃകാ ബൂത്തുകള്‍
കൊണ്ടോട്ടി കോയപ്പതൊടി ദാറുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍(നോര്‍ത്തേണ്‍ ബില്‍ഡിംഗ്), കോയപ്പാതൊടി ദാറുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ (വെസറ്റേണ്‍ ബില്‍ഡിംഗ് ), ജി.യു. പി. എസ്, ചാലിയപ്രം (സൗത്ത് എ ബ്ലോക്ക്), ജി.യു.പി.സ് ചാലിയപ്രം (സൗത്ത് ബി. ബ്ലോക്ക്), ജി.എല്‍.പി.സ് തുറക്കല്‍
ഏറനാട് ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കിഴത്തുപറമ്പ് നോര്‍ത്ത്, ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ ചെമ്പകുത്ത് ,ഗവണ്മെന്റ് അപ്പര്‍ പ്രൈമിറ സ്കൂള്‍ ചേങ്ങര, ഗവണ്മെന്റ് മാപ്പിള, മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ അരീക്കോട്, മര്‍ക്കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എക്കപ്പറമ്പ.
നിലമ്പൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ വഴിക്കടവ് (നോര്‍ത്തേണ്‍ സൈഡ് ), ഗവണ്മെന്റ് ഹൈസ്കൂള്‍ എടക്കര (വെസ്റ്റേണ്‍ ബില്‍ഡിങ്), മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചുങ്കത്തറ ( വെസ്റ്റേണ്‍ സൈഡ്), ഗവണ്മെന്റ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ ചന്തകുന്ന്(മൈന്‍ ബില്‍ഡിങ്), ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ പൂക്കോട്ടുംപാടം (വെസ്റ്റേണ്‍ സൈഡ്)
മഞ്ചേരി മാനവേദന് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ തൃക്കലങ്ങോട് (നോര്‍ത്തേണ്‍ ബില്‍ഡിങ്ങ്), ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ ചെറുവണ്ണൂര്‍ (വെസ്റ്റ് സൈഡ്), ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ വെട്ടിക്കാട്ടിരി (ഈസ്റ്റേണ്‍ സൈഡ്),ഗവണ്മെന്റ് ലോവര്‍ പ്രൈമറി ആന്‍ഡ് പ്രീ പ്രൈമറി സ്കൂള്‍ മഞ്ചേരി, ഹിദായത്തുല്‍ ഇസ്ലാം മദ്രസ മുതിരിക്കുളം.
വണ്ടൂര്‍ ഗവണ്മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ കാട്ടുമുണ്ട , എയ്ഡഡ് ലോവര്‍ പ്രൈമറി സകൂള്‍ പുന്നപ്പാല, ഗവണ്മെന്റ ലോവര്‍ പ്രൈമറി സ്കൂള്‍ പൂക്കുളം (ഈസ്റ്റേണ്‍ സൈഡ്), ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ പൂങ്ങോട് ( ഈസ്റ്റേണ്‍ സൈഡ്),ഗവണ്മെന്റ് ലോവര്‍ പ്രൈമറി സകൂള്‍ കരുവാരകുണ്ട് (വെസ്റ്റേണ്‍ ബില്‍ഡിംഗ്).
പെരിന്തല്‍മണ്ണ ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ (വെസ്റ്റേണ്‍ സൈഡ്), ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ പെരിന്തല്‍മണ്ണ (വെസ്റ്റ് സൈഡ് ), എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ എടക്കല്‍ (സൗത്ത് ബില്‍ഡിംഗ്), ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുലാമന്തോള്‍ (നോര്‍ത്ത് ഡൈഡ്) , മന് ഫുള്‍ ഉലൂം ഇസ്ലാമിക് കോംപ്ലകസ് കമ്മിറ്റി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ചെറുകര.
മങ്കട ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സകൂള്‍ മങ്കട (സൗത്ത് സൈഡ്), തങ്ങള്‍ സെക്കന്‍ഡറി സ്കൂള്‍ തടത്തില്‍ കുണ്ട് വടക്കാങ്ങര ( ഈസ്റ്റ് സൈഡ്), ഗവണ്മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ പാങ്ങ് (വെസ്റ്റേണ്‍ ബില്‍ഡിങ്്-സൗത്ത് സൈഡ് ), ഫാത്തിമ മാത അപ്പര്‍ പ്രൈമറി സ്കൂള്‍ പരിയാപുരം (ഈസ്റ്റ് സൈഡ് ) മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഇ എം.സ് സെനറ്റി ഹാള്‍ വേങ്ങാട്
മലപ്പുറം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് അരിമ്പ (ഈസ്റ്റ് ബില്‍ഡിങ് നോര്‍ത്ത് സൈഡ് ), ചേക്കുട്ടി ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള് പൂക്കളത്തൂര്‍ (വെസ്റ്റ് ), ഗവണ്മെന്റ് കോളേജ് മലപ്പുറം ജി ബ്ലോക്ക് സൗത്ത് സൈഡ്, മഹ്ദാനുല് ഉലൂം മദ്രസ ആലുംകുന്ന്, ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടശ്ശേരി കുളമ്പ -ഈസ്റ്റ് സൈഡ്
വേങ്ങര ഗവണ്മെന്റ് യു.പി എസ് എ.അര് നഗര്‍ (മൈന്‍ ബിന്ഡിങ്്),ഗവണ്മെന്റ് എല്‍.പി സ്കൂള്‍ കുട്ടലൂര് ഊരകം കിഴ മുറി (നോര്‍ത്ത് സൈഡ് ), തന് വീറുല്‍ ഇസ്ലാം മദ്രസ കച്ചേരി പടി (സെന്‍ട്രല്‍ സൈഡ്), ഇഷാത്തുല്‍ ഉലൂം മദ്രസ, പറപ്പൂര്, ഗവണ്മെന്റ് എം.എല്‍. പി. സകൂള്‍ മറ്റത്തൂര്‍ , ഒതുക്കുങ്ങല്‍, (മിഡ്ഡില്‍ സൈഡ്)
വള്ളിക്കുന്ന് – മന്ഹാജുല് റഷാദ് ഇല്ലാമിക് കോളജ്, പറയില്‍, എ.എം.യു.പി.എസ്. പള്ളിക്കല്‍ (സൗത്ത് ബില്‍ഡിങ്്, വെസ്റ്റേണ്‍ സൈഡ്), ഗവണ്മെന്റ് മോഡല്‍ എച്ച് എസ് എസ് യൂനിവേഴ്സറ്റി കാമ്പസ് (ഗ്രൗണ്ട് ഫ്ലോര്‍ ഈസ്റ്റ് ബില്‍ഡിങ് നോര്‍ത്ത് സൈഡ് ), സി.ബി.എച്ച് എസ്.എസ് വള്ളിക്കുന്ന്, വി.ജി പള്ളി എ.എം.യു.പി സ് വെളിമുക്ക് (സൗത്ത് നോര്‍ത്ത് ബില്‍ഡിങ്)
തിരൂരങ്ങാടി ജി എം എല്‍.പി. എസ് പരപ്പനങ്ങാടി ടൗണ്‍ (വെസ്റ്റേണ്‍ ബില്‍ഡിങ്), ഗവണ്മെന്റ് എല്‍ .പി .എസ് ആനപ്പടി (നോര്‍ത്ത് ബില്‍ഡിങ് വെസ്റ്റ് സൈഡ് ), ഗവണ്മെന്റ് എല്‍ പി എസ് തിരൂരങ്ങാടി ചന്തപ്പടി, കുഞ്ഞഹമ്മദ് ഹാജി മെമോറിയല്‍ ഹൈസ്കൂള്‍ പൂക്കി പറമ്പ് (സൗത്തേണ്‍ ബില്‍ഡിങ് ), മന്നാറുല് ഇസ്ലാം സെക്കന്ററി മദ്രസ ചെട്ടിയാംകിണര്‍.
താനൂര്‍ – ജി എല്‍ പി എസ് പരിയാപുരം, ജി.എല്‍.പി. എസ് ഒഴൂര്‍, ഡി.ജി എച്ച് എസ് എസ് താനൂര്‍, ജി എച്ച് എസ് എസ് നിറമറത്തൂര്, ജവഹറുല് ഇസ്ലാം മദ്രസ .
തിരൂര്‍ – ജി എല്‍ പി എസ് കല്‍പ്പകഞ്ചേരി കടുങ്ങാത്തുകുണ്ട് ,എ എം എല്‍ പി എസ് പരൂര് തിരൂര്‍, എ എം എല്‍ പി എസ് ,കൈത് വളപ്പ് തിരൂര്‍, ജി എം എല്‍ പി എസ് കഴുതക്കര, നജ്മുല്‍ ഹുദാ സുന്നി മദ്രസ പാറപ്പുറം.
കോട്ടക്കല്‍ -ഗവണ്മെന്റ് രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, എം ഇ എസ് സെന്‍ട്രല്‍ സ്കൂള്‍ പൂവഞ്ചിന, എ യു പി എസ് കാടാമ്പുഴ, ഹിന്ദു എയ്ഡഡ് എ എല്‍ പി എസ് എടയൂര്‍ (ഇസ്റ്റ് സൈഡ് ), എ എല്‍ പി എസ് കളരിക്കല്‍
തവനൂര്‍- കുഞ്ഞിമോന് ഹാജി മെമോറിയല്‍ ഹൈസ്കൂള്‍ ആലത്തിയൂര്‍ (ഈസ് റ്റേണ്‍ ബില്‍ഡിങ്ങ് ), കെ എം ജി വി എച്ച് എസ് തവനൂര്‍, ജി എച്ച് എസ് കാടഞ്ചേരി ,സി പി എന്‍ യു പി സ്കൂള്‍ വട്ടംകുളം മൈന്‍ ബില്‍ഡിങ് ഈസ്റ്റ് സൈഡ്. ജി എല്‍ പി എസ് കോളോളമ്പ.
പൊന്നാനി – ജി എല്‍ പി എസ് തെയ്യങ്ങാട് (വെസ്റ്റ് സൈഡ് ), ജി എച്ച് എസ് എസ് മാറഞ്ചേരി ,സംസ്കൃതി സ്ക്കൂള് പന്താവൂര്‍, എ.എം.എല്‍.പി.എസ് കൊടത്തൂര്‍, ദാറുല്സലാമത്ത് ഇഗ്ലീഷ് മീഡിയം സ്കൂള്‍ (വെസ്റ്റ് സൈഡ് )
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]