ദാഹിച്ചു വലഞ്ഞെത്തിയ യുവാവ് ജഗ്ഗ് ചുണ്ടില്‍ മുട്ടിച്ചു വെള്ളം കുടിച്ചതിന് ചായക്കടക്കാരന്‍ പട്ടിക കൊണ്ട് മര്‍ദിച്ചു ശരീരത്തില്‍ പലയിടത്തും മുറിവേറ്റു

ദാഹിച്ചു വലഞ്ഞെത്തിയ യുവാവ്   ജഗ്ഗ് ചുണ്ടില്‍ മുട്ടിച്ചു വെള്ളം കുടിച്ചതിന്   ചായക്കടക്കാരന്‍ പട്ടിക കൊണ്ട് മര്‍ദിച്ചു  ശരീരത്തില്‍ പലയിടത്തും മുറിവേറ്റു

ദയനീയ സംഭവം നടന്നത്
പെരിന്തല്‍മണ്ണ കാമ്പ്രത്താണ്

മലപ്പുറം: ദാഹിച്ചു വലഞ്ഞെത്തിയ യുവാവ് ജഗ്ഗ് ചുണ്ടില്‍ മുട്ടിച്ചു വെള്ളം കുടിച്ചതിന് ചായക്കടക്കാരന്റെ ക്രൂരമര്‍ദനം. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കാമ്പ്രത്താണ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനു മര്‍ദനമേറ്റത്. ദാഹിച്ചെത്തിയ യുവാവ് വീടിനു സമീപത്തെ ചായക്കടയിലെത്തി ജഗ്ഗിലെ വെള്ളം കുടിക്കുകയായിരുന്നു.

പട്ടിക ഉപയോഗിച്ചുള്ള മര്‍ദനമേറ്റ് യുവാവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവേറ്റു. ആദ്യം കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും യുവാവ് ചികിത്സ തേടി. യുവാവിന്റെ മാതാവ് നല്‍കിയ പരാതിയില്‍ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തടഞ്ഞു വച്ചതിനും മര്‍ദിച്ചതിനുമാണ് കേസ്.

Sharing is caring!