പച്ച പതാക നെഞ്ചേറ്റിയത് അഭിമാനപൂര്‍വം: കെ.പി.എ മജീദ്
മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മുസ്ലിംലീഗിന്റെ പച്ച പതാക ഒഴിവാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്തെത്തി. . രാഹുലിന്റെ പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ തന്റെ പേരിലും ചില വാര്‍ത്തകള്‍ കണ്ടതായി മജീദ് പറയുന്നു.
‘ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയതെന്നാണ് മജീദ് കുറിപ്പില്‍ പറയുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു. രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ എന്റെ പേരിലും ചില വാര്‍ത്തകള്‍ കാണുന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…പ്രിയ സോദരരെ, വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കൂവെന്നും മജീദ് പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




