വി.പി സാനുവും പി.വി അന്‍വറും പത്രിക സമര്‍പ്പിച്ചു

വി.പി സാനുവും പി.വി അന്‍വറും പത്രിക സമര്‍പ്പിച്ചു


മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ ആറാം ദിവസം ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു. പൊന്നാനി മണ്ഡലത്തില്‍ പി.വി.അന്‍വറും (സ്വതന്ത്രന്‍), മലപ്പുറത്ത് വി.പി.സാനുവുമാണ് (സി.പി.എം) പത്രിക സമര്‍പ്പിച്ചത്. ഇതിനു പുറമെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥികളായ കെ.സി.നസീര്‍ (പൊന്നാനി) അബ്ദുല്‍ മജീദ് (മലപ്പുറം ) എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പത്രിക സമര്‍പ്പിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി നൗഷാദ് പി.പി ഒരു സെറ്റ് പത്രിക കൂടി നല്‍കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം പത്തായി.

Sharing is caring!