സ്‌കൂട്ടറിലെത്തി വോട്ട് ചോദിച്ച് ഇ.ടി

സ്‌കൂട്ടറിലെത്തി വോട്ട് ചോദിച്ച് ഇ.ടി


കോട്ടക്കല്‍: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ താനൂര്‍ നഗരസഭയില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയത് സ്‌കൂട്ടറില്‍ യാത്ര ചെയ്ത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വലിയ വിജയം നേടുമെന്നും ഇ. ടി പറഞ്ഞു.

താനൂര്‍, തിരൂര്‍ നഗരസഭകളിലെ വിവിധ കുടുംബ സംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്ത് താനൂര്‍ നഗരസഭയിലെ കാരാട് നിന്നാണ് പര്യടനം ആരംഭിച്ചത്. കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്നതിനായി ഇടയ്ക്ക് യാത്ര പ്രവര്‍ത്തകരുടെ സ്‌കൂട്ടറിലേക്ക് മാറ്റി. ഉച്ചക്ക് പരപ്പനങ്ങാടിയില്‍ നഹ കുടുംബസംഗമത്തില്‍ പങ്കെടുത്തു. തുടര്‍ന് തിരൂരില്‍ മീറ്റ് ദ പ്രസ് പരിപാടി. ഉച്ചക്ക് ശേഷം തിരൂരില്‍ ഖമറുന്നിസ അന്‍വറിന്റെ വീട്ടില്‍ നടന്ന കുടുംബ സംഗമത്തില്‍ പ്രസംഗിച്ചു. എം എല്‍ എമാരായ ഡോ. എം കെ മുനീര്‍, സി മമ്മൂട്ടി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ സ്ഥാനാര്‍ഥിയെത്തി. മുതിര്‍ന്ന മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ വീടുകളില്‍ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങാനും ഇ. ടി മറന്നില്ല.

Sharing is caring!