അന്‍വറിനെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊന്നാനി: കേന്ദ്രത്തില്‍ ഭരണത്തിന്റെ പേര് വെറുതെ മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ബദല്‍ നയങ്ങളോടെയുള്ള സെക്കുലര്‍ സര്‍ക്കാര്‍ ആണ് അധികാരത്തില്‍ വരേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് പര്യാപ്തമായവരെ തെരഞ്ഞെടുക്കണമെന്നും പിവി അന്‍വറിനെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് പൊന്നാനിയില്‍ നടന്ന പൊതുയോഗത്തില്‍ പിണറായി പറഞ്ഞു.
വര്‍ഗീയ നിലപാടെടുക്കുന്ന, ജനാദ്രേഹമായ ബിജെപി ഭരണത്തിന് ഇനിയും തുടര്‍ച്ച കിട്ടിയാല്‍ ഇതിലും മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാകും ഫലം . അതുകൊണ്ടുതന്നെ രാജ്യസ്നേഹികള്‍ ആയവര്‍ എല്ലാം, രാജ്യത്തിന്റെ ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന് കരുതുന്നവരെല്ലാം, ഇന്ന് നിലവിലുള്ള ഭരണത്തിന് അന്ത്യം വേണമെന്ന് ആഗ്രഹിക്കുന്നു. എല്‍ഡിഎഫും ഇതാണ് ആഗ്രഹിക്കുന്നത്.
നമ്മുടെ രാജ്യത്ത് ഇനി ബിജെപി ഭരണം തുടര്‍ന്ന് കൂടാ. ഇവരെ താഴെ ഇറക്കണം. ഇവരെ താഴെ ഇറക്കിയാല്‍ പകരം വരേണ്ടത് ഒരു ബദല്‍ സംവിധാനമാണ്. ബദല്‍ സംവിധാനം എന്ന് പറയുമ്പോള്‍ പേരുമാറിയത് കൊണ്ടുമാത്രം കാര്യമില്ല.
പേരു മാറ്റം നാം നേരത്തേയും അനുഭവിച്ചിട്ടുണ്ട്. ഇവുടെ ബദല്‍ നയങ്ങള്‍ ആണ് വേണ്ടത്. ബദല്‍ നയത്തോടെ ഒരു മതനിരപേക്ഷ ഭരണമാണ് നില്‍വില്‍ വരേണ്ടത്. ഒരു ബദല്‍ നയമില്ലാത്തതിന്റെ കെടുതി അതാണ് രാജ്യം കഴിഞ്ഞ കുറെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ 2014ഇല്‍ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നത്. ഒന്ന് നാം ഓര്‍ക്കണം. 2009 മുതല്‍ 2014 വരെയുള്ള ഘട്ടത്തില്‍ ഒരു ഗവര്‍മെന്റ് ഇവിടെ ഉണ്ടായിരുന്നു. എത്രമാത്രം ജനദ്രോഹമായിരുന്നു ആ ഗവണ്‍മെന്റ്.രാജ്യത്താകെ എതിര്‍പ്പ്. അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്ള ഗവണ്‍മെന്റായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അടക്കം ജനദ്രോഹഭരണമായിരുന്നു അത്.കേന്ദ്രമന്ത്രിമാരടക്കം ഉള്‍പ്പെട്ട നിരവധി അഴിമതികള്‍. കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വന്നു.എല്ലാ വിഭാഗം തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക് ഇറങ്ങേണ്ടിവന്നു. എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തര്‍.
ജനങ്ങളുടെ ഈ അസംതൃപ്തിയാണ് ബിജെപി മുതലെടുത്തത്. തെരഞ്ഞെടുപ്പില്‍ ബിജെപി പറഞ്ഞു. ഇതിനെല്ലാം ഞങ്ങള്‍ മാറ്റം കുറിക്കും. അതിനായി വലിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കി. കള്ളപണം പിടിച്ചാല്‍ ഓരോരുത്തരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വരുമെന്നതടക്കം വാഗ്ദാ്‌നങ്ങള്‍ . പക്ഷെ ഒന്നും നടന്നില്ല. 2014 വരെയുള്ള ഭരണം അങ്ങിനെതന്നെ തുടര്‍ന്നു. ഒരു മാറ്റവും ഉണ്ടായില്ല. എന്തുകൊണ്ടാണ് മാറ്റമുണ്ടാകാതിരുന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നയം ഒന്നാണ്. ഒരേ സാമ്പത്തികനയമാണ് ഇരുവരുടേതും. ആഗോളവത്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഉദാരവത്കരണമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. അതിന്റെ കെടുതിയാണ് ജനം അനുഭവിക്കുന്നത്.
കേന്ദ്രഭരണത്തില്‍ ഒരു പേരുമാറി മറ്റൊരുപേരുവരലല്ല ആവശ്യം. ബദല്‍ നയങ്ങളോടെ ഒരു സെക്കുലര്‍ ഭരണം വരണം. അതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആഗ്രഹിക്കുന്നത്. പിണറായി പറഞ്ഞു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]