ലോകസഭാ തിരഞ്ഞെടുപ്പ് വിശ്വാസികള്‍ ജാഗ്രത പാലിക്കണം: കാന്തപുരം

ലോകസഭാ തിരഞ്ഞെടുപ്പ്   വിശ്വാസികള്‍ ജാഗ്രത   പാലിക്കണം: കാന്തപുരം

അരീക്കോട്: ആസന്നമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളിലും ചര്‍ച്ചകളിലും മഹല്‍ വ്യക്തിത്വങ്ങളെ ഇകഴ്ത്തി വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മ്മപ്പെടുത്തി.
ബശീര്‍ അഹ്സനി വടശ്ശേരിയുടെ മുഹിയു സ്സുന്ന: ദര്‍സിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. സമൂഹത്തിനും നാടിനും ഉപകാരപ്പെടുന്നവരെ ഭരണത്തിലെത്തിക്കുകയാണ് വേണ്ടത്. കാന്തപുരം ഓര്‍മ്മിപ്പിച്ചു.
ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരത്തെ അരീക്കോട് സോണ്‍ മുസ്ലിം ജമാഅത്ത് ആദരിച്ചു. ദര്‍സ് രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബശീര്‍ അഹ്സനിയെ സമ്മേളനം ആദരിച്ചു.
സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ്ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, അലവി സഖാഫി കൊളത്തൂര്‍, ബശീര്‍ അഹ്സനി വടശ്ശേരി, വടശ്ശേരി ഹസന്‍ മുസ് ലിയാര്‍ പ്രസംഗിച്ചു. സൈതലവി മാസ്റ്റര്‍ ചെങ്ങര,കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, കെ.സി അബൂബക്കര്‍ ഫൈസി, എം.എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, കെ.ടി അബ്ദുറഹ്മാന്‍ ഹാജി, ഇസ്ഹാഖ് തെക്കുമുറി, യൂസുഫ് പെരിമ്പലം എന്നിവര്‍ പങ്കെടുത്തു. മുഹമ്മദലി സഖാഫി പട്ടാമ്പി സ്വാഗതവും മുഹമ്മദ് മുസ്ലിയാര്‍ വടശ്ശേരി നന്ദിയും പറഞ്ഞു

Sharing is caring!