അരീക്കോട്ടുക്കാര് ഓടുന്നു.. രോഗത്തെ തോല്‍പ്പിക്കാന്‍, ഫ്ളാഗ്ഓഫിനായി എത്തിയത് കെ.ടി ഇര്‍ഫാനും മുതുകാടും
അരീക്കോട്: പ്രഭാതത്തിലെ പൊന്കിരണങ്ങള് ഏറ്റുവാങ്ങാന്‍ പുല്‍ച്ചെടികള്‍ ഉണരുന്നതിനുമുമ്പേ അരീക്കോട്ടെ പാതയോരങ്ങള്‍ കാലൊച്ചകളാല് നിറയും. തെണ്ണൂറോടടുത്തവര് യുവാക്കളെ വെല്ലുന്ന വേഗത്തില്‍ ഓടുന്നത് കാണാം. വനിതകളുടെ വ്യായാമവും വേറിട്ട കാഴ്ച്ചയാണ് സമ്മാനിക്കുക. കൂടെയൊടുന്ന കുട്ടികളും ധാരാളം. അരീക്കോടിന് ഓരോ പ്രഭാതവും ആരോഗ്യം സംരക്ഷിക്കാനുള്ള നേരമാണ്. ഓടിക്കൊണ്ടവര് രോഗത്തെ മറികടക്കും. വെറുമൊരു ഓട്ടത്തില്‍ ഒതുങ്ങുന്നതല്ല ആരോഗ്യകൂട്ടായ്മയുടെ വ്യായാമം, വിവിധതരം പ്രോഗ്രാമുകള്‍, മാനസിക ഉല്ലാസത്തിനായുള്ള കളികളും പാട്ടുകൂട്ടങ്ങളും വരെയുണ്ട് . ഇതിനെല്ലാം പുറമെ ആരോഗ്യ ക്ലാസുകളും, ഇത്തവണത്തെ കൂട്ടയോട്ടത്തിന് അഥിതികളായി എത്തിയത് ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാനും, മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമാണ്. മലയാളികളുടെ അഭിമാനമായിമാറിയ പ്രമുഖര്‍ വരെ അത്ഭുതപ്പെട്ടു, ഈ കൂട്ടായ്മയുടെ ഐക്യം കണ്ടിട്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളും മുതലാളിമാരും ഉന്നതരും സാധാരണക്കാരും ഒരുമിച്ചു. ഒരേ ലക്ഷ്യത്തിലേക്ക് ബ്രിക് വേ യുടെ നീല ജഴ്സിയില്‍ ഓടിക്കൊണ്ടിരിക്കുന്നു രോഗത്തെ തോല്‍പ്പിക്കാന്‍
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]