പൂക്കോയ തങ്ങളുടെ വീട്ടില്‍നിന്ന് പര്യടനം തുടങ്ങി കുഞ്ഞാലിക്കുട്ടി
വേങ്ങര: പൂക്കോയ തങ്ങളുടെ വീട്ടില്‍നിന്ന് പര്യടനം
തുടങ്ങി കുഞ്ഞാലിക്കുട്ടി,
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം. ജന്മ നാടായ ഊരകത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്.മുസ് ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘ കാലംനേതൃത്വ പങ്ക് വഹിച്ചിരുന്ന മര്‍ഹൂം കെ.കെ. പൂക്കോയ തങ്ങളുടെ വസതിയില്‍ നിന്നാണ് പര്യടന ആരംഭിച്ചത്.പ്രദേശത്തെ ഒട്ടുമിക്ക കാരണവന്മാരും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിരുന്നു. വളരെ സരളമായ വാക്കുകളിലൂടെ പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടഭ്യര്‍ത്ഥന നടത്തി. കെ.കെ.മന്‍സൂര്‍ കോയ തങ്ങള്‍, ഊരകം പഞ്ചായത്ത് യു.ഡി.എഫ്.ചെയര്മാന് അഡ്വക്കറ്റ് ഗിരീഷ് കുമാര്‍, ഇ.കെ.കുഞ്ഞാലി, എ.കെ.എ. നസീര്‍, പി.കെ.അസ് ലു, പി.കെ.അലി അക്ബര്‍, എം.കെ.അബ്ദുല്‍ മജീദ്, അഡ്വക്കറ്റ് നിസാര്‍, ആയോളി അഹമ്മദ്കുട്ടി, കെ.ടി.അബ്ദുസ്സമദ്,മരക്കാര്‍ മൗലവി, പി പി.ഹസ്സന്, പി.കെ.അഷ്റഫ്, എ.പി. വല്ലാപ്പു ഹാജി, പി.ടി.മൊയ്തീന് കുട്ടി മാസ്റ്റര്‍, എന്‍.ഉബൈദ് മാസ്റ്റര്‍, കെ.എ.റഊഫ്, സാദിഖ് പുല്ലന്ച്ചാല് എന്നിവര്‍ കുടുംബ സംഗമത്തില്‍ പ്രസംഗിച്ചു. യു.കെ.മൊയ്തീന് കുട്ടി മാസ്റ്റര്‍, കെ.മൊയ്തീന് ഹാജി, മണ്ണില്‍ അലവി ഹാജി, മാട്ര മുഹമ്മദ് ഹാജി, എം.കെ.അബു ഹാജി തുടങ്ങിയ കാരണവന്മാര് സ്ഥാനാര്‍ത്ഥിയെ ആശിര്‍വദിച്ചു.
തുടര്‍ന്ന് ഊരകം കുറ്റാളൂരിലെ ബദിരിയ്യ ശരീഅത്ത് കോളേജാണ് പി.കെ.കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചത്.ഒ.കെ.കുഞ്ഞി മാനു മുസ്ലിയാര്, ഖാദര്‍ ഫൈസി കുന്നുംപുറം, കെ.പി.ചെറിത് ഹാജി അടങ്ങുന്ന ഒരു വലിയ സംഘം ഭാരവാഹികള്‍ തന്നെ സ്ഥാപനത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. തൂവള്ള വസ്ത്ര ധാരികളായ ഇരുന്നു റോളം വരുന്ന വിദ്യാര്‍ത്ഥികളുമായി സംവദിച്ചും, ഫോട്ടോക്ക് പോസ് ചെയ്തും സ്ഥാനാര്‍ത്ഥി സമയം ചിലവഴിച്ചു.
ഊരകം പഞ്ചായത്തിലെ പര്യടനങ്ങള്‍ക്ക് ശേഷം വേങ്ങര പഞ്ചായത്തിലെ വലിയോറ ചിനക്കലിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി എത്തിയത്.
സാമാന്യം വലിയ ജന പങ്കാളിത്തം തന്നെയാണ് ചിനക്കലില്‍ കാണാനായത്. എന്‍.ടി.നാസര്‍, വി.കെ.കുഞ്ഞാലന്‍ കുട്ടി, കെ.ആലസ്സന്‍, പറമ്പില്‍ ഖാദര്‍, എന്‍.ടി.മുഹമ്മദ് ഷരീഫ്, ടി.വി.ഇഖ്ബാല്‍, എ.കെ.സലീം, ഹാരിസ് മാളിയേക്കല്‍, കെ .ടി. കുഞ്ഞാലസന് ഹാജി, എം.എ.അസീസ്, കുറുക്കന് അലവിക്കുട്ടി ,പൂച്ചേങ്ങല്‍ അലവി, പറങ്ങോടത്ത് ഹംസ ഹാജി, എ.കെ. ഷറഫുദ്ധീന്‍, പി.കുഞ്ഞാപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വലിയോറ അരീക്കപ്പള്ളിയാളില് രോഗ ബാധിതനായി കിടക്കുന്ന വടക്കന്‍ അബുബക്കര്‍ ഹാജിയെ സന്ദര്‍ശിച്ചു.വാര്‍ഡ് അംഗം പറങ്ങോടത്ത് അബ്ദുല്‍ അസീസ്, മജീദ് മാസ്റ്റര്‍ എന്നിവര്‍ അനുഗമിച്ചു.
പതിനൊന്ന് മണിയോടെ പാക്കടപ്പുറായ അങ്ങാടിയില്‍ എത്തി. യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സ്വീകരണമൊരുക്കിയിരുന്നു.സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി ആളുകളാണ് ഈ സമയത്ത് പക്കടപ്പുറായയില് തടിച്ചുകൂടിയത്. എം.എം.കുട്ടി മൗലവി, യു.ഡി.എഫ്.ചെയര്മാന് എ.എ..റഹീം തുടങ്ങി ഒരു പാട് നേതാക്കന്മാരും ഇവിടെ എത്തിയിരുന്നു.സി. നിസാമുദ്ധീന്‍, സി.എം.പ്രഭാകരന്, പനക്കല്‍ ബീരാന്, ആലിപ്പു, പാക്കട മുഹമ്മദ്, കെ.പി. ഫസല്‍, പി.എ.ജാഫര്‍, പാക്കട ജലീല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.പാക്കടപ്പുറായ യിലെ വലിയാക്കത്തൊടി അഷ്റഫിന്റെ വീട്ടില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഖദീജാബിയുടെ നേത്യത്വത്തില്‍ ഒരു വലിയ വനിത സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം പ്രദേശത്ത് വരുന്നത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. യുക്തമായ തീരുമാനം ഈ വിഷയത്തില്‍ ഉണ്ടാക്കുമെന്ന് നാട്ടുകാര്‍ക്ക് അദ്ദേഹം ഉറപ്പ് നല്കി. രോഗ ബാധിതനായി വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ചക്കിപറമ്പ് അഹമ്മദ് (ഗോള്‍ഡന്‍) വീട് സന്ദര്‍ശനവും നടത്തി.
കുരിയാട് മണ്ണില്‍ പിലാക്കലില്‍ പതിനൊന്നര മണിയോടെ എത്തുമ്പോള്‍ കണ്വെന്ഷന് കേന്ദ്രമായ മടപ്പള്ളി ഷംസുവിന്റെ വീട്ടിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രവര്‍ത്തകര്‍ ആനയിച്ചത് മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടായിരുന്നു.പി.കെ.മുഹമമദലി ഹാജി.പി.പി.ചെറീത് ഹാജി, സഫീര്‍ ബാബു, , വാര്‍ഡ് അംഗം ഇ.വി.മുഹമ്മദലി ഹാജി, വക്കാടി ബാപ്പു, ഇവി.റഹീം,കെ.ടി.അബ്ദു റഹ്മമാന്,മടപ്പള്ളി ഷംസു, ടി.പി.ബാവ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പന്ത്രണ്ട് മണിയോടെ ഏ.ആര്.നഗര്‍ പഞ്ചായത്തിലേക്കാണ് സ്ഥാനാര്‍ത്ഥി എത്തിയത്.മമ്പുറം മഖാം സന്ദര്‍ശിച്ചു. മഖാമിനോടനുബന്ധിച്ചുള്ള ഹിഫ്ള് കോളേജു അദ്ദേഹം സന്ദര്‍ശിച്ചു.ഏ.ആര് നഗര്‍ പഞ്ചായത്തിലെ രോഗം ബാധിച്ച് വീടുകളില്‍ കഴിയുന്ന രോഗികളെയും, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയും പത്തോളം വീടുകള്‍ സന്ദര്‍ശിച്ചു.മണക്കടവില്‍ കുഞ്ഞഹമ്മദ്, പാറമ്മല്‍ അസീസ്, ഓവുങ്ങല്‍ ഹുസൈന്, മൂസ ഹാജി കൊളപ്പുറം എന്നിവരുടെ വീടുകളാണ് സന്ദര്‍ശനം നടത്തിയത്.ഇരുമ്പുചോല ജുമാ മസ്ജിദും, ദാറുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്റസയും സന്ദര്‍ശിച്ചു. താഴെ കൊളപ്പുറത്ത് സാംസ്കാരിക നവകേരള വേദി പി.കെ.കുഞ്ഞാലിക്കുട്ടിയെ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു.കാടേങ്ങല്‍ അസിസ് ഹാജി, സി.കെ.മുഹമ്മദ് ഹാജി, മാട്ര കമ്മുണ്ണി ഹാജി, കല്ലാക്കല്‍ ലത്തീഫ്, ഇബ്റാഹിം കുട്ടി, യാസര്‍ ഉള്ളക്കന്‍, പി.കെ.റഷീദ്, ലിയാക്കത്തലി കാവുങ്ങല്‍, എ.പി. റാഫി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]