രാഹുല്‍ഗാന്ധിയുടെ വരവ് ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരപക്ഷം വര്‍ധിക്കുമെന്ന് വിലയിരുത്തല്‍

രാഹുല്‍ഗാന്ധിയുടെ വരവ്   ലീഗ് സ്ഥാനാര്‍ഥികളുടെ   ഭൂരപക്ഷം വര്‍ധിക്കുമെന്ന്  വിലയിരുത്തല്‍

മലപ്പുറം: രാഹുല്‍ഗാന്ധിയുടെ വരവോട് കൂടി ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരപക്ഷം വര്‍ധിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍, ഇതിന്റെ ഭാഗമായി പ്രചരണം പരമാവധി കൊഴുപ്പിക്കാനും പാര്‍ട്ടി തീരുമാനം. രാഹുല്‍ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ഥിത്വം പരമാവധി മുതലെടുത്ത് ദേശീയ രാഷ്ട്രീയം ചര്‍ച്ചയാക്കി വന്‍ഭൂരിപക്ഷം നേടാനാണ് ലീഗ് ലക്ഷ്യംവെക്കുന്നത്.

മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നു മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടക്കും. രാവിലെ 9.00 ഊരകം പഞ്ചായത്ത്, 10.00 വേങ്ങര പഞ്ചായത്ത്, 11.00 എ.ആര്‍.നഗര്‍ പഞ്ചായത്ത്, വൈകുന്നേരം 4.00 ജില്ലാ മുസ്ലിംലീഗ് ഓഫീസ്, മലപ്പുറം, രാത്രി 7.00 പുളിക്കല്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍, 8.00 വാഴയൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍, 9.00 ചീക്കോട് പഞ്ചായത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍ എടവണ്ണപ്പാറ ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കും.

ഇ.ടി ഇന്ന് താനാളൂരിലും
നിറമരുതൂരിലും

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്ന് താനൂര്‍ നിയോജക മണ്ഡലത്തിലെ താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ ഒമ്പത് മുതല്‍ താനാളൂരിലും ഉച്ചക്ക് മൂന്ന് മുതല്‍ നിറമരുതൂറിലുമാണ് പര്യടനം നടത്തുക. ഉച്ചക്ക് മൂന്നിന് നിറമരുതൂര്‍ പുത്യേകടപ്പുറത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ രാത്രി എട്ടിന് പടിഞ്ഞാറങ്ങാടിയില്‍ സമാപിക്കും. മറ്റെന്നാള്‍ താനൂര്‍ മുന്‍സിപ്പാലിറ്റിയിലാണ് പര്യടനം.

Sharing is caring!