രാഹുല്‍ഗാന്ധിക്ക് ശക്തിപകരാന്‍ വോട്ട്‌ചോദിച്ച പി.വി അന്‍വന്‍ പൊന്നാനിയില്‍ പ്രചരണം ശക്തമാക്കി

പൊന്നാനി: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ പൊന്നാനിയില്‍ പര്യടനം നടത്തി. പൊന്നാനി ഈശ്വരമംഗലത്ത് നിന്ന് രാവിലെ ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. മുല്ലറോഡ്, ഇല്ലംനഗര്‍, നന്നംമുക്ക് തുടങ്ങി ഇരുപത്തിയേഴ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നരണിപ്പുഴയില്‍ സമാപിച്ചു.സ്ഥാനാര്‍ഥിയെ കാണാനും വാക്കുകള്‍ കേള്‍ക്കാനും രാത്രി ഏറെ വൈകുന്നതുവരെ ആളുകള്‍ കാത്തുനിന്നു. ഒപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ ആളുകള്‍ മത്സരിക്കുകയായിരുന്നു. പൂക്കള്‍ വാരി വിതറിയും വിവിധ തരം മാലകള്‍ അണിയിച്ചും അവര്‍ പി വി അന്‍വറിനെ സ്വീകരിച്ചു. ബാന്റ്‌സെറ്റും നാസിക്‌ഡോളും കരിമരുന്ന് പ്രയോഗങ്ങളും എല്ലാംകൂടി ഉത്സവാന്തരീക്ഷത്തിലായിരുന്നു ഓരോ സ്വീകരണവും.
അമ്മമാരും സഹോദരിമാരും അടങ്ങിയ വലിയ കൂട്ടങ്ങള്‍. തലയില്‍ തട്ടമിട്ടവരും കുറി വരച്ചവരും കുരിശുമാല അണിഞ്ഞവരും എല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാനെത്തി. കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി സമസ്ത മേഖലകളിലുമുള്ളവര്‍. ആശ്ലേഷിച്ചും മുത്തം നല്‍കിയും തലയില്‍ കൈവച്ച് ആശിര്‍വദിച്ചും തങ്ങളിലൊരുവളായി അവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
സ്‌നേഹനിര്‍ഭരമായ സ്വീകണങ്ങള്‍ക്ക് ഹ്രസമായ മറുപടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചാല്‍ നിങ്ങളിലൊരാളായി നിങ്ങളോടൊപ്പം നിന്ന് നാടിന് വേണ്ടത് ചെയ്യാനുണ്ടാകും. വോട്ട് അഭ്യര്‍ഥിക്കാനായി മാത്രം എത്തുന്ന ഒരാളായിരിക്കില്ല ഞാന്‍.
വലിയ വാഗ്ദാനങ്ങളില്ല, പ്രഖ്യാപനങ്ങളില്ല, ശാന്തമായ ശബ്ദത്തില്‍ ഉറച്ച നിലപാടുകള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഓരോ വാക്കും അവര്‍ ഹൃദയങ്ങളിലേറ്റുവാങ്ങുന്നു. വികസനം എത്തിനോക്കാത്ത തീരദേശ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുക്കിയ സ്വീകരണങ്ങള്‍ എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് കുറിക്കുന്നത്. ഇടതു നേതാക്കളായ സൈനുദ്ദീന്‍, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീന്‍, റഫീഖ് മാറഞ്ചേരി, എന്നിവര്‍ സംസാരിച്ചു
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]