രാഹുല്‍ഗാന്ധി നല്‍കുന്നത് രാജ്യം മുഴുവന്‍ എന്റെ നാടാണെന്ന സന്ദേശം: കുഞ്ഞാലിക്കുട്ടി
പെരിന്തല്‍മണ്ണ: വായനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം മുഴുവന്‍ എന്റെ നാടാണെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം യുഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച ടീന്ടോക്ക്- കന്നി വോട്ടര്‍മാരുടെ സംഗമത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഞ്ചേരി മെഡിക്കല്‍ കോളജ് ഏറ്റവും വലിയ പരിഗണന നല്‍കേണ്ട ഒന്നാണ്. അതിനെ പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം യുവ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പ്രമുഖ കലാകാരന്മാര് പങ്കെടുക്കുന്ന കലാ വിരുന്നു ഇതോടപ്പം നടന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ, മണ്ഡലം യു.ഡി.എഫ് ചെയര്മാന് സി സേതുമാധവന്, നാലകത്ത് സൂപ്പി, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എസ് അബ്ദുല്‍സലാം, മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, വി ബാബുരാജ്, എ.കെ നാസര്‍, സി. സുകുമാരന്‍, ഉസ്മാന് താമരത്ത്, കളപ്പാടന്‍ ഹുസൈന്, നാലകത്ത് ഷൗക്കത്ത്, എം.എം സക്കീര്‍ ഹുസൈന്, ശീലത്ത് വീരാന്‍കുട്ടി, കെ.എച്. അബു, പി.പി. തങ്കച്ചന്, കൊളക്കാടന്‍ അസീസ്, കെ.കെ. ഹൈദ്രോസ് ഹാജി, അഡ്വ. രാജേന്ദ്രന്, കെ.വി. ജോര്‍ജ്, പി. അലി, എം. സൈതലവി, പുത്തന്‍കോട്ടില്‍ മജീദ്, സി.ടി. നൗഷാദലി, ഫോര്‍വേഡ് ബ്ലോക്ക് പ്രതിനിധി കെ.പി. അനസ്, എം.ബി ഫസല്‍ മുഹമ്മദ്, സലാം മണലായ, എ.പി. നബീല്‍, ഹഫാര്‍ മീമ്പിടി, അഖില്‍ എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




