യുഡിഎഫ് തരംഗത്തിന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ ശക്തിപകരും: അഡ്വ. വി വി പ്രകാശ്

യുഡിഎഫ് തരംഗത്തിന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ ശക്തിപകരും: അഡ്വ. വി വി പ്രകാശ്


മലപ്പുറം: ഇന്ത്യയിലെ പ്രധാനമന്ത്രി പദത്തിലേക്ക് പ്രതീക്ഷിക്കുന്ന രാഹുല്‍ഗാന്ധി വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. കേരളത്തില്‍ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് പറഞ്ഞു.
രാഹുല്‍ഗാന്ധിക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നുവെന്ന വ്യക്തിപരമായ സന്തോഷവും കൂടിയുള്ള മണ്ഡലത്തിലെ ഒരു വോട്ടറാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞതോടെ ഡിസിസില്‍ എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആഹല്‍ദത്തില്‍ പങ്കുചേര്‍ന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസിയുടെയും യുഡിഎഫിന്റേയും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ട് എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച എഐസിസി യോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വലിയ ഉത്തരവാദിത്വത്തോടെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയുടെ ഉജ്ജ്വല വിജയത്തിനായി രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തില്‍
വിജയിപ്പിക്കും: എ.പി അനില്‍കുമാര്‍

മലപ്പുറം: കേരളത്തിലെ വികസന സ്വപ്നങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി കൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ കടന്നുവരവെന്നും വലിയ ഒരു ഭൂരിപക്ഷം ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുമെന്നും മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. വയനാട് ലോകസഭാ മണ്ഡലത്തിലെ ഒരു നിയോജകമണ്ഡലമായ വണ്ടൂരില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വണ്ടൂര്‍ മണ്ഡലത്തില്‍ ലഭിക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി കഠനി പ്രയത്‌നം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്
അഭിമാനം: കെ പി അബ്ദുല്‍മജീദ്

മലപ്പുറം: രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുന്നുവെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഏറെ അഭിമാനം നല്‍കുന്നുവെന്ന് കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് പറഞ്ഞു. 50 -ാം പിറന്നാല്‍ ആഘോഷിക്കുന്ന ജില്ലക്ക് ലഭിച്ച സമ്മാനമാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ശ്വവത്കരിക്കപ്പെട്ട ആദിമ നിവാസികളുടെ കൂടി പ്രതിനിധിയായി രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നുവെങ്കില്‍ അത് രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!