പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റേത് പെയ്‌മെന്റ് സീറ്റാണെന്ന് പി.കെ ഫിറോസ്

പൊന്നാനിയിലെ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി പി.വി അന്‍വറിന്റേത്  പെയ്‌മെന്റ് സീറ്റാണെന്ന്  പി.കെ ഫിറോസ്

ഇടനിലക്കാരന്‍ എ.വിജയരാഘവന്‍

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.വി അന്‍വറിന്റേത് പെയ്‌മെന്റ് സീറ്റാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സീറ്റ് നേടുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണെന്നും ഫിറോസ് മലപ്പുറത്ത് പറഞ്ഞു.

അന്‍വറിന്റെ കൈയിലെ പണം കണ്ടാണ് പൊന്നാനിയില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കെ.ടി ജലീലെന്റ ബന്ധു നിയമനത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും പൊന്നാനിയിലെ തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ കെ.ടി ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും ഫിറോസ് വെല്ലുവിളിച്ചു.

Sharing is caring!