വയനാട് രാഹുല്‍ഗാന്ധിതന്നെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ്

മലപ്പുറം: രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ ദേശീയ സങ്കല്‍പ്പത്തെ അത് ശക്തിപ്പെടുത്തും. അദ്ദേഹം വയനാട്ടില്‍ നിന്ന് മല്‍സരിക്കുമെന്ന വാര്‍ത്ത കേരളത്തിലെ ജനങ്ങളെയാകെ ആവേശഭരിതരാക്കിയിട്ടുണ്ട്. കേരള ജനത ഒന്നടങ്കം രാഹുല്‍ഗാന്ധിക്ക് പിന്നില്‍ അണിനിരക്കും. ജനാധിപത്യ ഇന്ത്യയുടെ പടനായകന് കരുത്ത് പകരും. കേരളത്തിലെയും വിശേഷിച്ച് വയനാട്ടിലെയും ജനങ്ങളുടെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ലഡുവിതരണം ചെയ്തും, ആഹ്‌ളാദ പ്രകടനം നടത്തിയുമാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ വരവേറ്റത്. മലപ്പറം ജില്ലയിലെ ഏറനാട്. നിലമ്പൂര്‍. വണ്ടൂര്‍. എന്നീ നിയമസഭാ മണ്ഡലങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണ് വയനാട് മണ്ഡലമെന്നതിനാല്‍ തന്നെ ആവേശം മലപ്പുറത്തും അലയടിച്ചു. ഇത്് ചരിത്ര മുഹൂര്‍ത്തമാണെന്നും, ഇതിലൂടെ ഭാവി പ്രധാനമന്ത്രിയെ സമ്മാനിക്കാന്‍ കേരളത്തിന് അവസരം ലഭിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നു മത്സരിക്കുന്നതിനെതിരെ സി.പി.എം ആരോപണങ്ങളില്‍ കാര്യമില്ല, ബി.ജെ.പിക്കെതിരെ പോരാടുന്നത് സി.പി.എമ്മല്ല കോണ്‍ഗ്രസാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്‌കൊണ്ടു രഹുല്‍ഗാന്ധികേരളത്തില്‍വന്നു മത്സരിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]