10വയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ശനിയാഴ്ച്ച

10വയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ശനിയാഴ്ച്ച

വിധി മഞ്ചേരി കോടതിയുടേത്


മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ പിതാവ് കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ വി നാരായണന്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിയായ 40കാരനാണ് പ്രതി. 2016 ഓഗസ്റ്റ് രണ്ടിന് പ്രതി മകളെ കുമരനെല്ലൂരില്‍ വാടക വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നി കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം പുറത്തായത്. രണ്ടു വര്‍ഷം മുമ്പ് കുട്ടി നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോഴും പിതാവ് ഇത്തരത്തില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനി സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി.

പ്രകൃതി വിരുദ്ധ പീഡനം :
20 കാരന് ജാമ്യമില്ല

മഞ്ചേരി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പുലാമന്തോള്‍ തിരുത്തിയില്‍ കുരുവമ്പലം തോട്ടുങ്ങല്‍ റാഷിദ് (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. 2019 ഫെബ്രുവരി 20ന് ആണ് കേസിന്നാസ്പദമായ സംഭവം. കൊളത്തൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!