കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 11 മണിയോടെ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. പി.ക കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.

Sharing is caring!