ഭൂരപക്ഷം വര്‍ധിപ്പിക്കാന്‍ കുടുംബ സംഗമത്തോടെ തുടങ്ങി ഇ.ടി

ഭൂരപക്ഷം വര്‍ധിപ്പിക്കാന്‍ കുടുംബ സംഗമത്തോടെ തുടങ്ങി ഇ.ടി


കോട്ടക്കല്‍: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തൃത്താല മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്ന് പട്ടിത്തറ പഞ്ചായത്തിലെ തൊഴുക്കാട് കുടുംബ സംഗമത്തോടെയാണ് പര്യടന പരിപാടികള്‍ തുടങ്ങിയത്.
കപ്പൂര്‍ പറക്കുളത്ത് കുടുംബയോഗത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. പറക്കുളം എന്‍ എസ് എസ് കോളെജ്, റോയല്‍ കോളെജ് തൃത്താല സന്ദര്‍ശിച്ചു.
തൃത്താല സി എന്‍ എസ് ഔഷധശാലയിലെത്തി തൊഴിലാളികളെ കണ്ടു. തൃത്താല വൈദ്യമഠം, കൂറ്റനാട് പ്രതീക്ഷ പാലിയേറ്റിവ് കെയര്‍ എന്നിവയും സന്ദര്‍ശിച്ചു. തൃത്താല ഐ ഇ എസ് സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗത്തിനും ഇ. ടിയെത്തി.
മണ്ഡലം നേതാക്കളായ വി ടി ബല്‍റാം എം എല്‍ എ, സി വി ബാലചന്ദ്രന്‍, പി ഇ എ സലാം മാസ്റ്റര്‍, യു ഹൈദ്രോസ്, എസ് എം കെ തങ്ങള്‍, സി എം അലി മാസ്റ്റര്‍, സുനില്‍കുമാര്‍, ബാലകൃഷ്ണന്‍, അലി കുമരനെല്ലൂര്‍, വി പി മുഹമ്മദ്, പത്തില്‍ അലി, മുഹമ്മദലി തൃത്താല, പി ബാലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Sharing is caring!