കടലോര മക്കളോടൊപ്പം പി.വി. അന്‍വര്‍

കടലോര മക്കളോടൊപ്പം പി.വി. അന്‍വര്‍

പൊന്നാനി തരംഗമായി അന്‍വര്‍


താനൂര്‍: കടലോര നാടിന്റെ സ്‌നേഹവായ്പുകളേറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി.വന്‍ഭൂരിപക്ഷത്തില്‍ ഇവിടെ വിജയം കൈവരിക്കുമെന്നതിന് തെളിവായിരുന്നു പ്രചരണരംഗത്തെ ഇടതുമുന്നണിയുടെ മുന്നേറ്റം. മൂന്ന് വര്‍ഷംകൊണ്ട് നിലമ്പൂരിന്റെ മുഖച്ഛായ മാറ്റിയ വികസനപ്രവര്‍ത്തനങ്ങളിലൂടെ ജനകീയ നേതാവായി മാറിയ അന്‍വറിന് പര്യടനത്തിലുടനീളം ജനങ്ങള്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ അവിസ്മരണീയമായിരുന്നു. മത്സ്യ തൊഴിലാളികളും വീട്ടമ്മമാരും യുവാക്കളും വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്‍മാരുമെല്ലാം പി വി അന്‍വര്‍ തന്നെ തങ്ങളുടെ പ്രതിനിധിയാവണമെന്ന ഉറച്ച അഭിപ്രായക്കാരാണ്. ഉച്ചയ്ക്ക് 11 മണിയോടെ താനൂരിലെ വിവിധ കലാലയങ്ങളില്‍ നിന്നാണ് പര്യടനത്തിന്റെ തുടക്കം. താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും ചെറിയമുണ്ടം ഐടിഐ കോളേജിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. കോര്‍മന്‍ കടപ്പുറം ,കുന്നുംപുറം
കാട്ടിലങ്ങാടി, കെ.പുരം, കാളാട് ലക്ഷംവീട് കോളനി, വള്ളിക്കാഞ്ഞീരം
അരീക്കാട്, തലക്കടത്തൂര്‍, പറപ്പൂതടം സ്വീകരണങ്ങള്‍ക്ക് ശേഷം കരിങ്കപ്പാറയില്‍ സമാപിച്ചു. രാത്രിയിലും നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയത്. ഇടതുനേതാക്കളായ വി അബ്ദുള്‍ റഹ്മാന്‍ എംഎല്‍എ, ഇ ജയന്‍, എം അനില്‍കുമാര്‍, എ പി സുബ്രമണ്യന്‍, പി പി സൈതലവി, വി അബ്ദുള്‍ റസാഖ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

Sharing is caring!