സാനുവിന്റെ മൂന്നാംഘട്ട പര്യടനം ശനിയാഴ്ച്ച അവസാനിക്കും

സാനുവിന്റെ മൂന്നാംഘട്ട പര്യടനം ശനിയാഴ്ച്ച അവസാനിക്കും

‘ന്യൂജന്‍’ താരമായി സാനു


മലപ്പുറം: ‘ന്യൂജന്‍’ താരമായിമാറിയ മലപ്പുറം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി പി സാനു വേങ്ങര മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. എ.ആര്‍ നഗറിലെ മമ്പുറത്ത് നിന്നാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്, എ.ആര്‍ നഗര്‍, പറപ്പൂര്‍, കണ്ണമംഗലം, ഒരുക്കങ്ങല്‍, ഊരകം, വേങ്ങര പഞ്ചായത്തുകളിലായി 29 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകണങ്ങളുണ്ടായിരുന്നു. വേങ്ങരയിലെ പാക്കടപുറായിലായിരുന്നു സമാപനം. നാളെ വള്ളികുന്ന് മണ്ഡലത്തില്‍ പര്യാടനം നടത്തും.ഇതോടെ മൂന്നാം ഘട്ട പര്യടനം അവസാനിക്കും.

Sharing is caring!