മലപ്പുറത്തെ യുവ ഗായകന് തൂങ്ങി മരിച്ചു
മഞ്ചേരി: യുവ ഗായകനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പടിഞ്ഞാറ്റുമുറി ചെമ്പ്രാട്ട് കറപ്പന്റെ മകന് സുധീഷ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സേ്റ്റജ് ഷോകളിലും മറ്റും സംഗീതമാലപിച്ച് ശ്രദ്ധേയനായ സുധീഷ് അവിവാഹിതനാണ്. മാതാവ്: കുഞ്ഞുലക്ഷ്മി, സഹോദരങ്ങള്‍: ഗോപിനാഥന്, വേണുനാഥന്, മണികണ്ഠന്, ഷാജുമോന്‍, സന്ധ്യമോള്‍, ജ്യോതി, ജയന്തി. മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




