വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനിറിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മലപ്പുറത്തെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍

മലപ്പുറം: വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിര്‍മാണ തൊഴിലാളികള്‍. മലപ്പുറത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളി (എഐടിയുസി) യൂണിയന് പ്രവര്‍ത്തകരാണ് സുനീറിന് പണം കൈമാറിയത്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, അഡ്വ. കെ.മോഹന്‍ദാസ്, നിര്‍മ്മാണ തൊഴിലാളി (എഐടിയുസി) യൂണിയന് പ്രസിഡന്റ് എം എ റസാഖ്,എല്‍ ഡി എഫ് കണ്‍വീനര്‍ കെ. ഭാസ്ക്കരന്‍, കെ പി ബാലകൃഷ്ണന് ഇ സുജാത, പുലത്ത് കുഞ്ഞു എന്നിവര്‍ പങ്കെടുത്തു.
പി പി സുനീര്‍ നാളെ വണ്ടൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ 8 ന് വെട്ടയംതാള്, 8.15 ചോക്കാട്, 8.30 കല്ലാംമൂല, 8.45 സ്രാമ്പിക്കല്ല്, 9 ന് പള്ളിശ്ശേരി, 9.15 ചാഴിയോട്, 9.30 കാളികാവ് ജംഗ്ഷന്, 9.45 അടയ്ക്കാകുണ്ട്, 10 ന് അരിമണല്‍, 10. 15 കേരള, 10.30 കിഴക്കേതല, 10.45 കുട്ടത്തി, 11 കുണ്ടിലംപാടം, 11.15 കിളിക്കുത്ത്, 11.30 തരിപ്രമുണ്ട. വൈകീട്ട് 3.30 വീതനശ്ശേരി, 3.45 അയനിക്കാട്, 4 ന് പോരൂര്‍ വായനശാല, 4.15 തൊടികപുലം, 4.30 പുത്രക്കോവ്, 4.45 വാണിയമ്പലം, 5.00 ശാന്തി നഗര്‍, 5.15 പാലാമഠം, 5.30 വള്ളാമ്പുറം 5.45 പൊട്ടിപ്പാറ, 6.00 വണ്ടൂര്‍ , 6.15 കാളപ്പുട്ടുകണ്ടം, 6.30 സത്യന്പടി, 6.45 കോഴിപ്പറമ്പ്, 7.00 ചാത്തക്കാട്, 7.15 തിരുവാലി, 7.45 പത്തിരിയാല്‍, 8.00 ചെറുമുണ്ട, 8.15 പന്തലിങ്ങല്‍, 8.30 കാട്ടുപൊയില്‍, 8.45 കരിന്താര്‍, 9.00 ഇളംപുഴയില് സമാപിക്കും.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]