തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു: കെ.പി.എ മജീദ്
കോട്ടക്കല്‍: സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ക്ഷേമ പെന്ഷന് വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. സഹകരണ ബാങ്കുകള്‍ വഴി പെന്ഷന് വിതരണം നടത്തുന്നത് പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നു. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരാണ് പെന്ഷന് വിതരണം നടത്തുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വകയുള്ള പണമാണെന്ന് പറഞ്ഞ് വരെ പെന്ഷന് വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്ക്വാഡുകള്‍ തന്നെ പെന്ഷന് വിതരണം ചെയ്യുന്നു.
പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപ ചെലവിട്ട് അച്ചടിച്ച പുസ്തകങ്ങളും, പ്രചരണ സാമഗ്രികളും ഇലക്ഷന് സ്ക്വാഡ് വര്‍ക്കിന് ഉപയോഗിക്കുകയാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാഷ്ര്ടീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷം ദുരുപയോഗം ചെയ്യുകയാണ്. വ്യാപകമായ ചട്ടലംഘനമാണ് സംസ്ഥാന സര്‍ക്കാറും, ഭരണ കക്ഷിയും നടത്തുന്നതെന്ന് കെ പി എ മജീദ് കുറ്റപ്പെടുത്തി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]