വോട്ടര്‍മാരെ ആവേശംകൊളളളിച്ച് ഇ.ടി യുടെ റോഡ് ഷോ
വളാഞ്ചേരി: വോട്ടര്‍മാരുടെ മനം നിറച്ചും ആവേശം നിറച്ചും പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി.തുറന്ന വാഹനത്തില്‍ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റിപ്പുറം ടൗണില്‍ നിന്നും വൈകുന്നേരം 6.30 ന് ആരംഭിച്ച റോഡ് ഷോ വ ളാഞ്ചേരി കാവുംപുറത്ത് സമാപിച്ചു.പ്രൊഫ:ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍, കെ.എം.അബ്ദുല്‍ ഗഫൂര്‍, ബഷീര്‍ രണ്ടത്താണി, പി.സി.എ.നൂര്‍, സിദ്ധീഖ് പരപ്പാര, ലുക്ക്മാന്‍ തങ്ങള്‍, മുജീബ് കൊളക്കാട്, മഠത്തില്‍ ശ്രീകുമാര്‍, പാറക്കല്‍ ബഷീര്‍, അഷ്റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, ടി.കെ.ആബിദലി, സി.അബ്ദുല്‍ നാസര്‍, മൊയ്തു എടയൂര്‍, അബ്ദുല്‍ ഹസീസ്.കെ, മാനുപ്പ മാസ്റ്റര്‍, അബ്ദുറഹ്മാന് എന്ന കുഞ്ഞിപ്പ, ടി.അബ്ദുറഹ്മാന് ഹാജി, സി.പി.ഹംസ എന്നിവര്‍ സ്ഥാനാര്ത്തികൊപ്പമുണ്ടായിരിന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]