മുസ്ലിംലീ ലീഗ് കുപ്രചരണം അവസാനിപ്പിക്കണം; എസ് ഡി പി ഐ

മുസ്ലിംലീ ലീഗ് കുപ്രചരണം അവസാനിപ്പിക്കണം; എസ് ഡി പി ഐ


മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിരന്തരം തുടരുന്ന കുപ്രചാരണങ്ങള്‍ മുസ്ലിംലീഗ് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി അഡ്വ കെ.സി നസീര്‍. ലീഗ് ഈ തെരഞ്ഞെടുപ്പിനെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് മുസ്ലിംലീഗിന്റെ കുപ്രചാരണങ്ങളെന്നും കെ.സി നസീര്‍ വ്യക്തമാക്കി. ലീഗ് സ്ഥാനാര്‍ഥി ഇ.ടിക്ക് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത് 2009ല്‍ പോപ്പുലര്‍ ഫ്രണ്ട് അഖിന്ത്യോപ്രസിഡന്റ്് ഇ.അബൂബക്കര്‍ വളാഞ്ചേരിയില്‍ നടത്തിയ പ്രസംഗം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിട്ടില്ല എന്നുറപ്പായപ്പോള്‍ മാത്രമാണ് എസ്.ഡി.പി.ഐ വോട്ട് വേണ്ട എന്ന് പറയാന്‍ ലീഗിലെ ചില നേതാക്കള്‍ തയ്യാറായത്. എന്നാല്‍ ലീഗ് അണികള്‍ എസ്.ഡി.പി.ഐക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ കണ്ട് കണ്ണ് തള്ളി ദുഷ്പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതില്‍ മുഴുകിയിരിക്കുകയാണ്. ലീഗുകാര്‍ എസ്.ഡി.പി.ഐ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ലീഗ് വോട്ടുകള്‍ പണം കൊടുത്ത് വിലക്ക് വാങ്ങുന്നത് തടയാന്‍ ശ്രമിക്കുന്നതായിരിക്കും മുസ്ലിം ലീഗിന് നല്ലത് എന്നും കെ സി നസീര്‍ കൂട്ടിച്ചേര്‍ത്തു

Sharing is caring!