കരിപ്പൂരിലെ പുതിയഅന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ അടിപൊളിയെന്ന് യാത്രക്കാര്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ പ്രവര്‍ത്തനക്ഷമമായി.രാത്രി ഏഴു മണിയോടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരെ പുതിയ ടെര്‍മിനല്‍ വഴി ആദ്യം പുറത്തുകടന്നത്.
വിമാനത്തില്‍ വന്ന യാത്രക്കാരെ മധുരവും പൂക്കളും നല്‍കിയാണ് അഥോറിറ്റി സ്വീകരിച്ചത്. കസ്റ്റംസ് എമിഗ്രേഷന്‍ കൗണ്ടറുകള്‍ പുതിയ ടെര്‍മിനലിലാണ് പ്രവര്‍ത്തിച്ചത്. ടെര്‍മിനലിലെ വിപലുമായ സൗകര്യത്തില്‍ യാത്രക്കാര്‍ സംതൃപ്തി രേഖപ്പെടുത്തി. വിമാനത്താവള അഥോറിറ്റിയുടെ ചെന്നൈയിലെ റീജണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസറാവു എന്നിവരുടെ നേതൃത്വത്തിലാണ് ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തത്. പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പൂര്‍ണമായി തുറന്നു കൊടുത്തിരുന്നില്ല. ടെര്‍മിനല്‍ തുറന്നതോടെ നിലവിലുളള ആഗമനഹാള്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് പുറപ്പെടാനുളള നിര്‍ഗമന ഹാളായി മാറി.

Sharing is caring!