ചുട്ടുപൊള്ളുന്ന വെയിലുംകൊണ്ട് സാനുവിന് സ്വീകരണങ്ങള്‍

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനു മലപ്പുറം അസംബ്ലി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യാടനം നടത്തി. വാഹന പ്രചരണത്തിന്റെ നാലാം ദിവസമായ ഇന്നലെ ആനക്കയം പഞ്ചായത്തിലെ തെക്കുംമ്പാട് നിന്നാണ് പര്യടനം തുടങ്ങിയത്. സ്ഥാനാര്‍ത്ഥി എത്തുമെന്നറിച്ചിരുന്ന എട്ടു മണിക്ക് മുമ്പേ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ ഇവിടെയുണ്ടായിരുന്നു. മുദ്രാവാക്യം വിളികളോടെ ഹാരാര്‍പ്പണം നടത്തിയാണ് തെക്കുംമ്പാട് അങ്ങാടിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് സാനുവിനെ വരവേറ്റത്. അടുത്തിടെ മരണപ്പെട്ട സിപിഐ എം കടമ്പോട് ബ്രാഞ്ച് സെക്രട്ടറി വി.പി ഷാജുവിന്റെ വീട് സന്ദര്‍ഷിച്ചാണ് സാനു ആദ്യ കേന്ദ്രത്തില്‍ എത്തുന്നത്.
കടുത്ത ചൂടിലും വലിയ ജനകൂട്ടമാണ് ഇന്നത്തെ എല്ലാ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനെത്തിയത്. പതിനൊന്ന് മണിയോടെ ആനക്കയം പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങള്‍ പിന്നിട്ട് മലപ്പുറം മുന്‍സിപ്പാലിറ്റിയിലെത്തി. മുണ്ട് പറമ്പായിയിരുന്നു നഗരസഭയിലെ തുടക്കകേന്ദ്രം. നിരവധി ഓട്ടോറിക്ഷാ തൊഴിലാളികളടക്കം ഇവിടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍മുറി മീത്തില്‍പ്പടി, പൈത്തിനിപറമ്പ്, കോട്ടപ്പടിയിലെ ഇത്തിള്‍ പറമ്പ്, മുതുവത്ത് പറമ്പ് എന്നിവടങ്ങളില്‍ ഉച്ചക്ക് മുമ്പ് സ്ഥാനാര്‍ഥി എത്തി.
ഉച്ചക്ക് ശേഷം 3.30 ന് സിവില്‍ സേ്റ്റഷന് പിറകിലെ ചെമ്മങ്കവില്‍ നിന്നാണ് പര്യടനം പുനരാരംഭിച്ചത്, തുടര്‍ന്ന് കോഡൂര്‍ പഞ്ചായത്തിലെ ഉമ്മത്തൂര്‍, ചെമ്മങ്കടവ്, കരീപ്പറമ്പ് എന്നിവടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമുണ്ടായിരുന്നു. കോഡൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലായി 12 കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചെത്തി. പുല്‍പറ്റയിലെ വളമംഗലത്തായിരുന്നു സമാപനം.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]