കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് ഇ.ടി

നെഹ്റു ഭക്ഷ്യ സ്വയം പര്യാപ്തതകൊണ്ട്
വരുമെന്ന് പ്രഖ്യാപിച്ചപ്പോഴും രാജ്യത്ത് പരിഹസിച്ചവരുണ്ടായിരുന്നു: ഇ. ടി
കോട്ടക്കല്‍: കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് ഇ. ടിയുടെ പ്രചാരണം മുന്നോട്ട്. ദേശീയ രാഷ്ര്ടീയം, വികസന കാര്യങ്ങള്‍ എന്നിവയാണ് ഇ. ടിയുടെ പ്രചരണ വിഷയങ്ങള്‍. അനാവശ്യവിവാദങ്ങളില്‍ നിന്നും, കേവല ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞ് നിന്നുള്ള പ്രഭാഷണങ്ങളുമായാണ് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ മുന്നേറുന്നത്. മാറാക്കര, പൊന്മള, കോട്ടക്കല്‍, എടയൂര്‍, വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകളില്‍ കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു. വൈകുന്നേരം കുറ്റിപ്പുറത്ത് നിന്ന് കാവുംപുറം വരെ റോഡ് ഷോയും നടത്തി.നെഹ്റു ഭക്ഷ്യ സ്വയം പര്യാപ്തത കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചപ്പോഴും രാജ്യത്ത് പരിഹസിച്ചവരുണ്ടായിരുന്നുവെന്ന് ഇ. ടി പറഞ്ഞു. ഇപ്പോള്‍ മിനിമം വേതനം ഉറപ്പാക്കു രാഹുല്‍ ഗാന്ധിയുടെ ന്യായ് ഫോര്‍ ഇന്ത്യ പദ്ധതിയെ പരിഹസിക്കുവര്‍ അവരുടെ തുടര്‍ച്ചക്കാരാണെന്ന് ഇ. ടി പറഞ്ഞു. എന്നാല്‍ അദ്ഭുതകരമായ രീതിയില്‍ നെഹ്റു പദ്ധതികള്‍ നടപ്പാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന സാഹചര്യം രാജ്യത്ത് വരികയും ചെയ്തുവെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]