അന്‍വറിന് ആവേശ സ്വീകരണങ്ങള്‍
തിരൂരങ്ങാടി മണ്ഡലത്തില്‍
പര്യടനം നടത്തി.
തിരൂരങ്ങാടി: പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. വൈകീട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി കെ.ടി. നഗറില്‍ ആരംഭിച്ച പര്യടനം അങ്ങാടി പരപ്പനങ്ങാടി, കോളനി പരപ്പനങ്ങാടി, ആനപ്പടി നടുവ, ചുടലപ്പറമ്പ്, കരിപറമ്പ് തിരൂരങ്ങാടി, വെന്നിയൂര്‍,കൊടക്കല്ല്- തെന്നല,കുണ്ടൂര്‍ അത്താണി നന്നമ്പ്ര, തെയ്യാല, പൂക്കിപറമ്പ്, തെന്നല, ചെട്ടിയാംകിണര്‍, പെരുമണ്ണ ,കുറുകത്താണി, ചുടലപ്പാറ-എടരിക്കോട് പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം അമ്പലവട്ടം സമാപിച്ചു. പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഓരോ കേന്ദ്രങ്ങളിലും സെല്‍ഫി എടുക്കാന്‍ കുട്ടികളും യുവാക്കളും തിരക്കു കൂട്ടി. പട്ടക്കം പൊട്ടിച്ചും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ പി.വി. അന്വറിനോടെപ്പം ഇടതുമുന്നണി നേതാക്കളായ വി.പി. അനില്‍, സി.എച്ച് ആഷിഖ്, സുരേഷ്, സി.ഇബ്രാഹിം കുട്ടി, തയ്യില്‍ അലവി, മുഹമ്മദ് മാസ്റ്റര്‍,നിയാസ് പുളിക്കലകത്ത്, സി.പി. അന്‍വര്‍ സാദാത്ത്, ഇല്യാസ് കുണ്ടൂര്‍, ലത്തീഫ് കുരിക്കള്‍, കെ.കെ ജയചന്ദ്രന്, വി പി സോമസുന്ദരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




