മകന്റെ അപകട മരണത്തില്‍ ദുരൂഹത; ക്രൈംബ്രാഞ്ച് ഉദാസീനത ചൂണ്ടിക്കാട്ടി പിതാവ് നിയമ നടപടിക്ക്

മകന്റെ അപകട മരണത്തില്‍ ദുരൂഹത;  ക്രൈംബ്രാഞ്ച് ഉദാസീനത ചൂണ്ടിക്കാട്ടി   പിതാവ് നിയമ നടപടിക്ക്

അപകടം നടന്നത്
എടപ്പാള്‍ ടൗണിനുസമീപം

മലപ്പുറം: മകന്റെ അപകടമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പിതാവ്. എടപ്പാള്‍ തുയ്യത്തെ ചന്ദ്രകാന്തം കുട്ടത്ത് വീട് കെ എ അശോക് കുമാറാണ് ക്രൈംബ്രാഞ്ച് ഉദാസീനത ചൂണ്ടിക്കാട്ടി നിയമനടപടിക്കൊരുങ്ങുന്നത്. 2018 ഫ്രബ്രുവരി രണ്ടിനാണ് അശോക് കുമാറിന്റെ മകന്‍ അര്‍ജുന്‍ എടപ്പാള്‍ ടൗണിനുസമീപം വച്ച് ബൈക്ക് അപടകത്തില്‍ മരണമടയുന്നത്. അര്‍ജുന്‍ സഞ്ചരിച്ച ബസ്സില്‍ കെ എസ് ആര്‍ ടി സി ബസ്സ് ഇടിക്കുകയായിരുന്നു. ഇതില്‍ ചങ്ങരംകുളം പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിനോട് കേസ്സ് അന്വേഷണം ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2018 ജൂലൈയ് 23 നായിരുന്നു കേസ്സ് കോടതി ക്രൈം ബ്രാഞ്ചിന് വിട്ടത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ക്രൈംബ്രാഞ്ച് അനങ്ങാപ്പാറ നയം സ്വീകിരിക്കുകയാണെന്ന് അര്‍ജുന്റെ പിതാവ് പരാതിപ്പെടുന്നു. ചങ്ങരംകുളം പോലീസില്‍ അശോക് കുമാര്‍ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയില്‍ കേസ്സന്വേഷണം 2019 ജനുവരിയില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് പറുയന്നുണ്ടെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ലെന്ന് അശോക് കുമാര്‍ പറഞ്ഞു. മകന്റെ മരണം സംബന്ധിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ജില്ലാപോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ സഞ്ചരിച്ച ബൈക്കില്‍ എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വച്ച് കെ എസ് ആര്‍ ടി സി ബസ്സ് ഇടിക്കുന്നതിന് ദൃക്സാക്ഷികളുണ്ടായിട്ടും പോലീസ് രേഖയില്‍ അപകടകാരണം ബൈക്ക് യാത്രക്കാരന്റെ അനാസ്ഥായാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് നിയമപോരാട്ടത്തിനൊരുങ്ങിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് നടപടി ഇനിയും ഇഴയുകായാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അശോക് കുമാര്‍.

Sharing is caring!