ഉംറ ചെയ്യാനെത്തിയ എടവണ്ണയിലെ വയോധിക മദീനയില്‍ പനി ബാധിച്ചു മരിച്ചു

എടവണ്ണ:കുന്നുമ്മല്‍ പരേതനായ എരഞ്ഞിക്കല്‍ വീരാന്‍കുട്ടിയുടെ ഭാര്യ കാരക്കുന്ന് പുലത്ത് കൊല്ലപറമ്പന്‍ ആസ്യ (64) യാണ് മദീനത്ത് വെച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഉംറ കഴിഞ്ഞ് മടങ്ങാനിരിക്കെ ഉച്ചയോടെയാണ് മരണപ്പെട്ടത്. മയ്യിത്ത് ചൊവ്വാഴ്ച മദീനയില്‍ ഖബറടക്കും. മക്കള്‍ :സാജിദ് ബാബു എന്ന മാനുപ്പ,സമീര്‍ അഹമ്മദ് എന്ന പൂമോന് (ഇരുവരും ദമാം) ,സജ്ന , സമീറ . മുരുമക്കള്‍: ഹമീദ്(എടവണ്ണ),സാജിബ് (എടക്കര), സുരയ്യ (കാളികാവ്).
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]